കളമശ്ശേരി: ഇടപ്പള്ളി ലുലുമാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കൈത്തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. തോക്കും തിരകളും മാളിൽ ഉപേക്ഷിക്കുന്നത് മാളിലെ സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞതിൽ ലഭിച്ച ആളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
വയോധികനായ ഒരാളാണെന്നാണ് ദൃശ്യത്തിൽ കാണുന്നത്. ആലുവ സ്വദേശിയായ ഇയാളെ രണ്ടുതവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതായാണ് പൊലീസ് പറഞ്ഞത്. വ്യക്തമായ ഉത്തരം ലഭിക്കാത്തതിനാൽ വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് മാളിെൻറ മുന്നിലെ ട്രോളി പാർക്കിങ് ഏരിയയിൽനിന്ന് തോക്കും തിരകളും ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. സഞ്ചിയിൽ സൂക്ഷിച്ച തോക്ക് സുരക്ഷാ ജീവനക്കാരാണ് കണ്ടെടുത്തത്.
തോക്കും തിരകളും കൊണ്ടുവന്നയാൾ പോയ കാറിെൻറ ദൃശ്യങ്ങളും ലഭിച്ചിരുന്നു. തോക്കിനൊപ്പം സംസ്ഥാനത്തെ ചില സമുദായ രാഷ്ട്രീയ നേതാക്കളുടെ പേരുകളടങ്ങിയ കത്തും കൂട്ടത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.