ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ ഓ​ഫി​സി​ന് മു​ന്നി​ൽ ദേ​ശീ​യ പാ​ത​യി​ൽ നി​ൽ​ക്കു​ന്ന കന്നുകാ​ലി​ക​ൾ

കന്നുകാലികൾ റോഡിന് കുറുകെചാടി വീണ്ടും അപകടം

ക​ള​മ​ശ്ശേ​രി: ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ന് കു​റു​കെ ചാ​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ടം ക​ള​മ​ശ്ശേ​രി​യി​ൽ വീ​ണ്ടും. ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൻ യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സീ​പോ​ർ​ട്ട് എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന് സ​മീ​പം ത​ന്നെ​യാ​ണ് വീ​ണ്ടും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. കു​സാ​റ്റ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്തും പൈ​പ്പ് ലൈ​ൻ റോ​ഡി​ലു​മാ​ണ്​ നാ​ൽ​ക്കാ​ലി​ക​ൾ റോ​ഡി​ന് കു​റു​കെ ചാ​ടി​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്. സീ ​പോ​ർ​ട്ട് റോ​ഡി​ൽ ഇ​ടി​യേ​റ്റ ക​ന്നു​കാ​ലി​യു​ടെ കൈ​കാ​ലു​ക​ൾ​ക്ക് ഒ​ടി​വു​ണ്ടാ​യി. പൈ​പ്പ് ലൈ​ൻ റോ​ഡി​ൽ പ​ശു​ക്കി​ടാ​വ് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ച​ത്തു. ര​ണ്ടി​ട​ത്തും അ​പ​ക​ട​ത്തി​ൽ പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ പോ​യി. എ​ച്ച്.​എം.​ടി കോ​ള​നി​ക്ക് സ​മീ​പം സീ​പോ​ർ​ട്ട് എ​യ​ർ പോ​ർ​ട്ട് റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​ന് മു​ന്നി​ലേ​ക്ക്​ പോ​ത്ത് കു​റു​കെ​ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ്​ മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ച സു​ഹൃ​ത്തി​ന്​ പ​രി​ക്കേ​റ്റി​രു​ന്നു. ക​ള​മ​ശ്ശേ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ​ദേ​ശീ​യ പാ​ത​യി​ല​ട​ക്കം നി​ര​വ​ധി നാ​ൽ​ക്കാ​ലി​ക​ളാ​ണ് അ​ല​ഞ്ഞ് ന​ട​ക്കു​ന്ന​ത്. ടൗ​ൺ ഹാ​ൾ, കു​സാ​റ്റ് സി​ഗ്ന​ൽ ജ​ങ്​​ഷ​ൻ എ​ച്ച്.​എം.​ടി റോ​ഡ്, മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ്, സീ​പോ​ർ​ട്ട് റോ​ഡ്, പ​ള്ളി​ലാം​ങ്ക​ര പൈ​പ്പ് ലൈ​ൻ റോ​ഡ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യാ​ണ് ഇ​വ​ക​ൾ വി​ര​ഹി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​യ​റി​യ എ​ട്ട് പോ​ത്തു​ക​ൾ ട്രെ​യി​ൻ ത​ട്ടി ച​ത്തി​രു​ന്നു. രാ​ത്രി​ക​ളി​ലും പു​ല​ർ​ച്ചെ​യു​മാ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും. 2012 ൽ ​ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ അ​ല​ഞ്ഞ് ന​ട​ക്കു​ന്ന നാ​ൽ​ക്കാ​ലി​ക​ളെ പി​ടി​കൂ​ടി സൂ​ക്ഷി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ക്യാ​റ്റി​ൽ പൗ​ണ്ട് നി​ർ​മ്മി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പി​ടി​കൂ​ടി ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി പി​ഴ​ചു​മ​ത്തി കൈ​മാ​റു​ക​യും ഉ​ട​മ​യി​ല്ലാ​ത്ത​വെ​യെ ലേ​ലം ചെ​യ്തു ന​ൽ​കി​യും വ​രി​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. അ​തോ​ടെ തെ​രു​വു​ക​ൾ ഇ​വ​ക​ൾ കൈ​യ​ട​ക്കി വ​രി​ക​യാ​ണ്.

Tags:    
News Summary - Cattle jumped across the road causing another accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.