കളമശ്ശേരി: പൂർവാർജിത അറിവുകൾ കൂട്ടിച്ചേർക്കലുകൾ വരുത്തി മെച്ചപ്പെടുത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) സുവർണജൂബിലി വർഷ ബിരുദദാനച്ചടങ്ങിൽ വിദ്യാർഥികൾക്ക് ബിരുദം സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത ബിരുദം കരസ്ഥമാക്കുന്ന വിദ്യാർഥികൾ അവരുടെ ലക്ഷ്യം സ്വന്തം നേട്ടങ്ങളേക്കാൾ സമൂഹത്തിെൻറകൂടി ഉന്നമനത്തിനായി സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കുസാറ്റ് ലോക റാങ്കിങ്ങിൽ മികച്ച സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ഈ നേട്ടങ്ങളൊക്കെ നിലനിർത്താൻ അക്കാദമിക സമൂഹം ശ്രമിക്കണം. മൂന്നുതവണ ചാൻസലേഴ്സ് അവാർഡ് കരസ്ഥമാക്കിയ കുസാറ്റ് ഇനിയും നേട്ടങ്ങൾ നേടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ 80 പേർ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും ബിരുദം സ്വീകരിച്ചു.
വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, പ്രോ വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. വി. മീര, പരീക്ഷ കൺട്രോളർ ഡോ. പി. ബഞ്ചമിൻ വർഗീസ്, ഫിനാൻസ് ഓഫിസർ എം.എസ്. സുധീർ, സിൻഡിക്കേറ്റ് അംഗങ്ങൾ, വിവിധ ഫാക്കൽറ്റികളുടെ ഡീനുകൾ തുടങ്ങിയവർ പങ്കെടുത്തു. ബിരുദം സ്വീകരിച്ച കുട്ടികൾ സ്ത്രീധനം സ്വീകരിക്കിെല്ലന്ന സമ്മതപത്രം ചടങ്ങിൽ വൈസ് ചാൻസലർ ഗവർണർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.