കളമശ്ശേരി: വേനൽ കടുത്തതോടെ പെരിയാറിൽ മുമ്പെങ്ങുമില്ലാത്ത വിധം ജലനിരപ്പ് താഴ്ന്നു. നദിയിൽ മണൽത്തിട്ടകൾ തെളിഞ്ഞുവന്നു. ഇത് വരാനിരിക്കുന്ന വരൾച്ചയുടെ സൂചനയാണെന്നാണ് പഴമക്കാർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ കുടിവെള്ള ക്ഷാമമുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട് ഏലൂർ നഗരസഭ വിപുലമായ മുന്നൊരുക്കം നടത്തിയതായി ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.
ആവശ്യമുള്ള പ്രദേശത്ത് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചു. കൂടാതെ കൗൺസിലർമാർക്ക് പ്രത്യേകം നിർദേശം നൽകിയതായും ചെയർമാൻ പറഞ്ഞു. കുടിവെള്ളത്തിന് ബുദ്ധിമുട്ടുവരുന്ന പക്ഷം വാർഡ് കൗൺസിലർമാരെ ബന്ധപ്പെട്ടാൽ മതിയെന്നും ചെയർമാൻ പറഞ്ഞു. കുടിവെള്ള പ്രശ്നം ഉയർന്നുവരുന്ന പ്രദേശങ്ങളിൽ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ശക്തമായ പരിശോധനയും നടത്തിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.