കളമശ്ശേരി: ഭൂരഹിതര്‍ ഇല്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. ഏലൂരിൽ നടന്ന ജില്ല പട്ടയമേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടരവര്‍ഷം കൊണ്ട് ഒന്നരലക്ഷം പട്ടയങ്ങള്‍ വിതരണം ചെയ്യാനായത് പുതിയ ചരിത്രമാണ്. സ്വന്തമായി ഒരു തുണ്ട് ഭൂമി എന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും 830 കുടുംബങ്ങളുടെ സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഹൈബി ഈഡന് എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ആൻറണി ജോണ്‍, പി.വി ശ്രീനിജിന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടന്, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഏലൂര്‍ മുനിസിപ്പല്‍ ചെയര്മാന് എ.ഡി. സുജില്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ തോമസ് എന്നിവര്‍ പങ്കെടുത്തു.
ആലുവ താലൂക്ക്- 30, കോതമംഗലം താലൂക്ക്- 21, കണയന്നൂര്‍ താലൂക്ക്- 13, മൂവാറ്റുപുഴ താലൂക്ക്- അഞ്ച്, കുന്നത്തുനാട് താലൂക്ക്- എട്ട്, പറവൂര്‍ താലൂക്ക്- മൂന്ന്, കൊച്ചി താലൂക്ക്- എട്ട് എന്നിങ്ങനെയാണ് വിതരണം ചെയ്ത പട്ടയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.