കളമശ്ശേരി: എച്ച്.എം.ടി ജങ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏ൪പ്പെടുത്തുന്ന ഗതാഗത പരിഷ്ക്കരണം ആഗസ്റ്റ് നാലു മുതൽ നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. ഗതാഗതപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കൊപ്പം ജങ്ഷൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
എച്ച്.എം.ടി ജങ്ഷ൯ റൗണ്ടാക്കി മാറ്റാ൯ കഴിയുമോ എന്നാണ് പരിശോധിക്കുന്നത്. ആലുവ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ കളമശ്ശേരി ആര്യാസ് ജങ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി ജങ്ഷൻ വഴി ടി.വി.എസ് കവലയിലെത്തി എത്തി ദേശീയ പാതയിൽ പ്രവേശിക്കുന്ന തരത്തിലാണ് പരിഷ്കരണം നടപ്പാക്കുക. എറണാകുളത്ത് നിന്ന് എച്ച്.എം. ടി ജങ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ടി.വി.എസ് കവലയിൽ നിന്ന് വലത്തേക്ക് തിരിയുന്നത് ഒഴിവാക്കും. പകരം ആര്യാസ് ജങ്ഷനിൽ നിന്ന് യു ടേൺ എടുത്ത് എച്ച്.എം.ടി ജങ്ഷനിലെത്തണം.
ടി.വി.എസ് ജങ്ഷനിൽ വലത്തേക്ക് തിരിയുന്നതിനുള്ള ക്രമീകരണം ഏ൪പ്പെടുത്തും. ദേശീയപാതയിൽ നിന്ന് എച്ച്.എം.ടി ജങ്ഷനിലേക്ക് തിരിയുന്ന ഭാഗം വീതി കൂട്ടും. എച്ച്.എം.ടി ജങ്ഷനിൽ നിന്ന് ഒരു വാഹനവും വലത്തേക്ക് തിരിയില്ല. എല്ലാ വാഹനങ്ങളും ഇടത്തേക്കാകും തിരിഞ്ഞ് പോകുക. ആവശ്യമായ തയാറെടുപ്പുകൾ നടത്തിയ ശേഷമേ പരിഷ്കരണം നടപ്പാക്കു. ഓട്ടോറിക്ഷകൾക്ക് മാത്രമായി പ്രത്യേക ക്രമീകരണം ഏ൪പ്പെടുത്തുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.