കളമശ്ശേരി: വിവിധ ശാസ്ത്ര, വിനോദ ഉപാധികൾ ഉൾപ്പെടുത്തി കളമശ്ശേരി ചിൽഡ്രൻസ് സയൻസ് പാർക്ക് നവീകരിക്കാൻ ഒരുങ്ങുന്നു. മന്ത്രി പി. രാജീവ് എം.പി ആയിരിക്കെ മുൻകൈയെടുത്ത് സ്ഥാപിച്ച പാർക്കിന്റെ സാധ്യതകളാരായാൻ വിവിധ വിഭാഗം ഉദ്യോഗസ്ഥരും നഗരസഭ ജനപ്രതിനിധികളും മന്ത്രിയുടെ നേതൃത്വത്തിൽ സയൻസ് പാർക്ക് സന്ദർശിച്ചു.
പാർക്കിനോട് ചേർന്ന് കിൻഫ്രയുടെ ഉടമസ്ഥതയിലുള്ള തടാകം പാർക്കിന്റെ ഭാഗമായി ഉപയോഗപ്പെടുത്തും. പാർക്കിൽ നക്ഷത്ര നിരീക്ഷണ ടെലസ്കോപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിചയപ്പെടുത്തുന്ന ഉപകരണങ്ങൾ എന്നിവയും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. കിൻഫ്ര പ്ലാനിങ് ആൻഡ് ബിസിനസ് ജനറൽ മാനേജർ ടി.ബി. അമ്പിളി, ഡി.ടി.പി.സി ഇൻഫർമേഷൻ ഓഫിസർ എബി കുഞ്ഞുമോൻ, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, ഡി.പി.സി അംഗം ജമാൽ മണക്കാടൻ, ആരോഗ്യസമിതി അധ്യക്ഷൻ എ.കെ. നിഷാദ് തുടങ്ങിയവർ പാർക്കിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.