കളമശ്ശേരി: ഓൺലൈൻ തട്ടിപ്പിലൂടെ നെടുമ്പാശ്ശേരി സ്വദേശിക്ക് ബാങ്ക് അക്കൗണ്ടിൽനിന്ന് നഷ്്ടമായത് 3.6 ലക്ഷം രൂപ.
കളമശ്ശേരി സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടുള്ള പി.പി. പരമേശ്വരെൻറ പണമാണ് നഷ്്ടമായത്. കസ്റ്റമർ കെയർ കാൾ ആണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.
മൂന്നിന് ബാങ്കിെൻറ കസ്റ്റമർ കെയർ മാനേജറാണെന്നുപറഞ്ഞ് വിളിച്ചയാൾ അക്കൗണ്ട് നമ്പറും എ.ടി.എം കാർഡ് നമ്പറും വെരിഫിക്കേഷന് വേണ്ടിയെന്നുപറഞ്ഞ് ശേഖരിച്ചു. രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ രണ്ട്, മൂന്ന് ലക്ഷം വീതം രണ്ടുതവണയും 30,001 വീതം രണ്ടുതവണയുമായി പണം പിൻവലിച്ചു.
രാത്രിയിൽ മെസേജ് വന്നപ്പോഴാണ് പണം നഷ്ടപ്പെട്ടതറിയുന്നത്. ഉടൻ ബാങ്ക് ഐ.ടി സെല്ലിൽ അറിയിച്ച് കൂടുതൽ പണം നഷ്്ടപ്പെടാതിരിക്കാൻ നടപടി സ്വീകരിച്ചു. ബ്രാഞ്ചിലും അറിയിച്ചു. സംഭവത്തിൽ പരമേശ്വരൻ പൊലീസിലും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.