രണ്ട് സെന്‍റ്​ ലഭ്യമാക്കിയാൽ എല്ലാ വാർഡിലും ഓപൺ ജിം -മന്ത്രി പി. രാജീവ്

ക​ള​മ​ശ്ശേ​രി: ര​ണ്ട് സെ​ന്‍റ്​ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന മു​റ​ക്ക്​ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വാ​ർ​ഡി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ ഓ​പ​ൺ ജിം ​സ്ഥാ​പി​ക്കു​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

കു​റ്റി​ക്കാ​ട്ടു​ക​ര​യി​ൽ വെ​ൽ​ന​സ് സെ​ന്‍റ​ർ, വ​ട​ക്കും​ഭാ​ഗ​ത്ത് ഓ​പ​ൺ ജിം, ​ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ.​ഡി. സു​ജി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​സി.​സി എം.​ഡി കെ. ​ഹ​രി​കു​മാ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ലീ​ല ബാ​ബു, സെ​ക്ര​ട്ട​റി പി.​ബി. കൃ​ഷ്ണ​കു​മാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വെ​ൽ​ന​സ് സെ​ന്‍റ​ർ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. ഉ​ച്ച​ക്ക്​ ഒ​ന്ന്​ മു​ത​ൽ വൈ​കീ​ട്ട് ഏ​ഴ് വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം.

Tags:    
News Summary - Minister P. Rajiv Proposes Open Gym Facilities in Each Ward with Two Cents of Land Available

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.