കളമശ്ശേരി: ഫിറ്റ്നസ് പരിശീലന കോഴ്സിനുള്ള വ്യാജസർട്ടിഫിക്കറ്റ് നൽകിയെന്ന കേസിൽ ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ കൂടുതൽ പരാതികൾ.
ഇടപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഐബീസിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മൂന്ന് പരാതിയിൽ കേസെടുത്തതായി കളമശ്ശേരി െപാലീസ് പറഞ്ഞു. സ്ഥാപന നടത്തിപ്പുകാരായ ദിലീപ് ആർ. മേനോൻ, സന്ദീപ് ആർ. മേനോൻ, വിപിൻദാസ്, രാധിക ആർ. മേനോൻ, ദിവ്യ ഹരിദാസ്, പൂജ മാത്യു, ഷെറിൻ, റാഷിദ്, വിനീത എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവർ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
യു.കെ, യു.എസ്, യു.എ.ഇ രാജ്യങ്ങളിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകുമെന്ന് പറഞ്ഞ് കബളിപ്പിച്ചതായാണ് പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെ കോഴ്സ് നടത്തി.
പരീക്ഷ എഴുതിയ പലെരയും തോൽപിക്കുകയും കൂടുതൽ തുക ഫീസായി വാങ്ങുകയും ചെയ്തു. കോഴ്സ് കാലാവധി കഴിയുമ്പോൾ യോഗ്യത ഇല്ലാത്ത സ്ഥാപനത്തിെൻറ പേരിെല സർട്ടിഫിക്കറ്റ് നൽകിയെന്നുമാണ് പരാതി.
സർട്ടിഫിക്കറ്റിനെക്കുറിച്ച അേന്വഷണം നടത്തിവരുകയാണെന്നും പൊലീസ് പറഞ്ഞു. കളമശ്ശേരി സ്റ്റേഷനിൽ കൂടാതെ ചാലിശ്ശേരി െപാലീസ് സ്റ്റേഷനിലും ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.