കളമശ്ശേരി: കുണ്ടും കുഴിയുമായി തകർന്നു കിടക്കുന്ന എൻ.എ.ഡി റോഡുവഴിയുള്ള യാത്ര ദുരിതമായി. എച്ച്.എം.ടി ജങ്ഷനിൽനിന്ന് നഗരസഭ ആരോഗ്യ കേന്ദ്രം, വനിത പോളിടെക്നിക് കോളജ്, എസ്ഡി, എൽ.ബി.എസ് സെൻറുകൾ തുടങ്ങി സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും കളമശ്ശേരി റെയിൽവേ സ്റ്റേഷൻ ഭാഗത്തുമായി ഏറെ തകർന്ന റോഡിന്റെ വിടാക്കുഴ അമ്പലപ്പടി ബസ് സ്റ്റോപ് വരെ രണ്ട് കിലോമീറ്ററോമാണ് ശോച്യാവസ്ഥയിലുള്ളത്. ബാക്കി ഭാഗങ്ങൾ സമയാസമയങ്ങളിൽ ടാറിങ് നടത്തുന്നതിനാൽ സഞ്ചാരയോഗ്യമാണ്.
കളമശ്ശേരി നഗരസഭയിലെ ഒമ്പത് വാർഡുകളിൽ നിന്നുള്ളവരുടെ പ്രധാന സഞ്ചാരപാതയാണ് ഈ റോഡ്. റോഡ് തകർന്നതോടെ ഗതാഗതത്തിരക്കേറിയ എച്ച്.എം.ടി റോഡ് വഴിയാണ് യാത്ര. എൻ.എ.ഡിയുടെ കീഴിലുള്ള റോഡായതിനാൽ കളമശ്ശേരി നഗരസഭക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പ്രദേശത്തെ സ്റ്റീൽ യാഡിൽനിന്നും അമിതഭാരം കയറ്റി ട്രെയിലർ അടക്കം വാഹനങ്ങൾ പോകാൻ തുടങ്ങിയതോടെയാണ് വർഷങ്ങളായി റോഡ് ഈ അവസ്ഥയിലേക്കെത്തിയത്. വലിയ വാഹനങ്ങൾ കുഴികളിൽ ചാടി കടന്ന് പോകുമ്പോഴും ചെറുവാഹനങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരിക്കുകയാണ് റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.