കളമശ്ശേരി: പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന കളമശ്ശേരിയിലെ പ്രധാന റോഡരികുകളിൽ മാലിന്യം നിറഞ്ഞു.കളമശ്ശേരി എൻ.എ.ഡി റോഡ്, ഗ്ലാസ് ഫാക്ടറി റോഡ്, സൗത്ത് കളമശ്ശേരി മേൽപ്പാലം എന്നിവിടങ്ങളിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നത്. എൻ.എ.ഡി റോഡിൽ കിലോമീറ്റർ ദൂരത്തിലാണ് മാലിന്യം തള്ളിയിരിക്കുന്നത്.
മഞ്ഞപ്പിത്തമടക്കം പകർച്ചവ്യാധി രോഗങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ മാലിന്യം നീക്കാനോ തള്ളുന്നവരെ പിടികൂടാനോ ഒരു നടപടിയും അധികൃതരുടെ ഭാഗത്ത്നിന്നുണ്ടാകുന്നില്ല. സമീപ നഗരസഭയിൽ തെരുവുകൾ സി.സി.ടി.വി നിരീക്ഷണത്തിലാണ്.
അത് മറികടക്കാനാണ് ചില സാമൂഹ്യ വിരുദ്ധർ നിരീക്ഷണമില്ലാത്ത കളമശ്ശേരി ഭാഗങ്ങളിൽ തള്ളുന്നത്. സി.സി.ടി.വി സ്ഥാപിക്കുന്നത് ബജറ്റുകളിൽ പ്രഖ്യാപിക്കുന്നതല്ലാതെ നടപ്പാക്കുന്നില്ല.
എൻ.എ.ഡി റോഡിലെ അവസ്ഥയും ഇത് തന്നെയാണ്. സമീപ പഞ്ചായത്തിൽനിന്ന് കടന്നു വരുന്ന വഴിയിലാണ് മാലിന്യം കുമിഞ്ഞു കിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.