കളമശ്ശേരി: പഴകിയ കോഴിയിറച്ചിയും എണ്ണയും പിടികൂടിയ സംഭവത്തിൽ ആശങ്ക ഒഴിയാതെ പൊതു ജനവും ഹോട്ടൽ ഉടമകളും. തങ്ങൾ കഴിച്ചു കൊണ്ടിരുന്ന ഹോട്ടലിലേക്കാണോ ഇറച്ചി വന്നുകൊണ്ടിരുന്നതെന്ന ആശങ്ക പൊതുജനത്തിനും, ജനം തെറ്റിദ്ധരിച്ച് കച്ചവടം കുറയുമോയെന്ന ആശങ്കയിൽ ഹോട്ടൽ ഉടമകളും.
കളമശ്ശേരി കൈപ്പട മുഗൾ വീട്ടിൽനിന്നും ആരോഗ്യ വിഭാഗം കഴിഞ്ഞദിവസം പിടിച്ചെടുത്ത കോഴി ഇറച്ചിയുടെ കാര്യത്തിലാണ് ആശങ്ക. സംഭവത്തിൽ ഇറച്ചി വാങ്ങിയ കടകളുടെ പേരുകൾ പുറത്ത് വിടണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യം ഒരു വിഭാഗം ഹോട്ടൽ ഉടമകളിൽനിന്നും ഉയർന്നുകഴിഞ്ഞു.
രണ്ട് ദിവസമായി ഹോട്ടലുകളിൽ തിരക്ക് കുറഞ്ഞിട്ടുണ്ട്. മാംസം കണ്ടെത്തി 24 മണിക്കൂർ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കളമശ്ശേരി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പഴകിയ മാംസങ്ങൾ വിതരണം നടത്തിയ കടകളുടെ പേര് വിവരങ്ങൾ പൊതുജനങ്ങൾക്കിടയിൽ പരസ്യപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. ജിയാസ് ജമാൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.