കളമശ്ശേരി: പൂട്ടിക്കിടന്ന വീടുകളിലും, സ്ഥാപനത്തിലുമായി കളമശ്ശേരിയിൽ മോഷണം തുടരുന്നു. സൗത്ത് കളമശ്ശേരി പഴയ റെയിൽവേ ഗേറ്റിനോട് ചേർന്നുള്ള പച്ചക്കറി കട കുത്തിത്തുറന്ന് മോഷണം നടത്തി. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ നാലംഗ സംഘമാണ് മോഷണം നടത്തിയത്. കടയിലെ മേശ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് സംഘത്തിൽ നാലു പേരുണ്ടായിരുന്നതായി മനസ്സിലായത്. സമീപത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും മോഷണം പോയി.
നജാത്ത് നഗറിലെ വീട്ടിൽ നിന്നും സ്കൂട്ടർ മോഷണം പോയി. ഇത് പിന്നീട് നജാത്ത് പബ്ലിക് സ്കൂളിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ട് ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. രണ്ടു സ്ഥലത്തും കയറിയത് ഒരു സംഘമാണോയെന്ന സംശയവും നിലനിൽക്കുകയാണ്. ഒരാഴ്ചക്കിടെ കളമശ്ശേരിയിൽ പലയിടത്തായി മോഷണം തുടരുകയാണ്. മേയ് രണ്ടിനാണ് കൊച്ചിൻ യൂനിവേഴ്സിറ്റിക്ക് സമീപത്ത് അബൂബക്കറിന്റെ വീട്ടിലും തൃക്കാക്കര മാവേലി നഗറിൽ സിക്സ്ത് ക്രോസ് റോഡിൽ ആനന്ദവല്ലി അമ്മയുടെ വീട്ടിലും മോഷണം നടന്നത്. രണ്ടു വീടുകളിലും താമസക്കാർ സ്ഥലത്തില്ലായിരുന്നു. കുടുംബവുമായി കശ്മീരിൽ പോയിരുന്ന അബൂബക്കറിന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.