കളമശ്ശേരി: നിരോധിത ലഹരി പദാര്‍ഥമായ മെത്താംഫിറ്റാമിന്‍ കൈവശം വെച്ച രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ മുപ്പത്തടം തണ്ടിരിക്കല്‍ വീട്ടില്‍ ടി.എ. ഷെമീര്‍ (44), മലപ്പുറം സ്വദേശിനികളായ വാണിയമ്പലം വണ്ടൂര്‍ തയ്യല്പറമ്പില് ടി.എസ്. ശരണ്യ (23), കോട്ടക്കല്‍ സൂഫി ബസാര്‍ കരുത്തോമാട്ടില് വീട്ടില്‍ സഫീല നസ്റിന് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് അറസ്റ്റ്. വട്ടേക്കുന്നം മുട്ടാര്‍ ഭാഗത്തെ സൗപര്‍ണിക അപ്പാര്‍ട്മെന്റിൽ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന് കളമശ്ശേരി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.18 ഗ്രാം മെത്താംഫിറ്റമിന്‍ ആണ് കണ്ടെടുത്തത്. കളമശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ വിബിന് ദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുധീര്‍, ജോസഫ്, എ.എസ്.ഐ ദിലീപ്, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒമാരായ ഷിബു, ശരത്, ഗീതു എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ആലുവ: നഗരത്തിൽ മയക്കുമരുന്നുമായി അസം സ്വദേശി പിടിയിൽ. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നാഗോൺ ചനാഖോലി അബ്ദുൽ ഹുസൈൻ (29) പിടിയിലായത്. റെയിൽവേ സ്റ്റേഷനിലെ മേൽപാലത്തിനു സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്. വിപണിയിൽ ഒരു ലക്ഷം രൂപ വിലവരുന്ന 14.340 ഗ്രാം ബ്രൗൺ ഷുഗറും ഇയാളിൽനിന്നും പിടിച്ചെടുത്തു. ആലുവ, എറണാകുളം നഗരങ്ങളിലെ വിദ്യാർഥികൾക്കിടയിലും അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലും ചില്ലറ വിൽപനക്കായി എത്തിച്ചതായിരുന്നു മയക്കുമരുന്ന്. ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റിവ് ഓഫിസർ എസ്. സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ടി. ശ്രീജിത്, സി.എസ്. വിഷ്ണുനായർ, ഫെബിൻ എൽദോസ്, എം.എസ്. ജിത്ത്, നിജ ജോയി, സി.ടി. പ്രദീപ് കുമാർ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.