കളമശ്ശേരി: കനത്ത മഴയിൽ ദേശീയപാതയിൽ പലഭാഗത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കളമശ്ശേരി ടി.വി.എസ് ജങ്ഷൻ, കുസാറ്റ് സിഗ്നൽ ജങ്ഷൻ, ഇടപ്പള്ളി ടോൾ, പുക്കാട്ടുപടി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. വെള്ളിയാഴ്ച രാവിലെ 11ന് തുടങ്ങിയ വെള്ളക്കെട്ട് വൈകീട്ട് വരെ നിലനിന്നു. ദേശീയപാതയോരം നടപ്പാത ടൈൽ വിരിച്ച് മോടികൂട്ടിയതിനാൽ കാനകളിൽ ശുചീകരണം നടക്കുന്നില്ല.
മണ്ണും ചളിയും നിറഞ്ഞ് കാനയിലേക്കുള്ള ഓവുകൾ അടഞ്ഞതോടെയാണ് വെള്ളക്കെട്ടായത്. റോഡിൽ വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്ക് വെള്ളംകയറി. ടി.വി.എസ് ജങ്ഷനിൽ മാലിന്യം നിറഞ്ഞ കാന തുറന്നു കിടക്കുന്നതിൽ ഇതിൽനിന്നുള്ള വെള്ളവും റോഡിൽ നിറഞ്ഞു. വെള്ളക്കെട്ടിൽ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.