കാഞ്ഞിരമറ്റം: ലോട്ടറി ടിക്കറ്റുകൾ മോഷ്ടാക്കൾ കവർന്നതിനെതുടർന്ന് ദുരിതത്തിലായ ലോട്ടറി വിൽപനക്കാരി രാജമ്മക്ക് സഹായവുമായി സുമനസ്സുകൾ. പൂത്തോട്ട പുനർജനി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ രാജമ്മയ്ക്ക് നൂറ് ടിക്കറ്റുകൾക്കുള്ള പണം നൽകി.
അരയൻകാവ് വളവുങ്കൽവെച്ച് വാഹനത്തിൽ വന്ന സംഘം രാജമ്മയുടെ ൈകയ്യിൽ നിന്നും നൂറോളം ലോട്ടറി ടിക്കറ്റുകൾ മോഷ്ടിച്ചത് സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. ഇതറിഞ്ഞാണ് പൂത്തോട്ട പുനർജനി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ സഹായഹസ്തവുമായി രംഗത്തെത്തിയത്. ഉദയംപേരൂർ എട്ടാം വാർഡ് മെമ്പർ ഷൈമോന്‍റെ സാന്നിധ്യത്തിൽ പുനർജ്ജനി സെക്രട്ടറി ബിജു ചിഞ്ചിലാസ് പണം രാജമ്മയ്ക്ക് കൈമാറി. പുനർജനി കമ്മറ്റി അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.