ആലുവ: ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി നിരന്തര കുറ്റവാളിയായ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. ചൂര്‍ണിക്കര തായിക്കാട്ടുകര മുക്കത്ത് പ്ലാസ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ശ്രീജിത്തിനെയാണ് (ബിലാല്‍ -26) വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്.
റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമര്‍പ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ നരഹത്യശ്രമം, ദേഹോപദ്രവം, മയക്കുമരുന്ന് കേസ്, കവര്‍ച്ച ശ്രമം, ന്യായവിരോധമായി സംഘം ചേരല്‍, ആയുധ നിയമപ്രകാരമുള്ള കേസ്, കാപ്പ ഉത്തരവിെൻറ ലംഘനം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. 2019ല്‍ ഇയാളെ ആറുമാസത്തേക്കും പിന്നീട് 2022 ജനുവരിയില്‍ ഒരു വര്‍ഷത്തേക്കും നാടുകടത്തിയിരുന്നു.
എന്നാല്‍, കാപ്പ ഉത്തരവ് ലംഘിച്ച് ആലുവ ഈസ്റ്റ് പരിധിയില്‍ കയറി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതിനാല്‍ ഇയാള്‍ക്കെതിരെ ഉത്തരവ് ലംഘനത്തിനടക്കം രണ്ട് കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഓപറേഷൻ ഡാർക്ക് ഹണ്ടിെൻറ ഭാഗമായി ഇതുവരെ 49 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 35 പേരെ നാടുകടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.