കൊച്ചി: വെള്ളിയാഴ്ച പെയ്ത ശക്തമായ മഴയിൽ ജില്ലയിലുണ്ടായത് 1.22 കോടി രൂപയുടെ നാശനഷ്ടം. വീട്, കൃഷി സ്ഥലങ്ങൾ മറ്റു പൊതുവായ നാശ നഷ്ടങ്ങൾ ഉൾപ്പടെയാണിത്. ചെല്ലാനം മേഖലയിൽ കടൽക്ഷോഭത്തെ തുടർന്ന് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
കൊച്ചി താലൂക്കിൽ ആകെ 30 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കുകൾ പറയുന്നത്. കണയന്നൂർ താലൂക്കിലും 30 ലക്ഷം രൂപയുടെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴയിൽ മുവാറ്റുപുഴ താലൂക്കിൽ 25 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു. പറവൂർ താലൂക്കിൽ 12 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്.
ആലുവ, കുന്നത്തുനാട് താലൂക്കുകളിൽ 10 ലക്ഷം രൂപയുടെയും കോതമംഗലം താലൂക്കിൽ 5 ലക്ഷം രൂപയുടെയും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജില്ലയിൽ 30 ക്യാമ്പുകളിൽ ആയി 852 പേരാണ് ആകെ ഉള്ളത്. ഇതിൽ 97 പേർ കുട്ടികൾ ആണ്. 340 പുരുഷന്മാരും 415 സ്ത്രീകളും ക്യാമ്പുകളിൽ ഉണ്ട്. ആകെയുള്ള ക്യാമ്പുകളിൽ 8 എണ്ണം 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ളതാണ്. 60 പേരാണ് ഈ ക്യാമ്പുകളിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.