കളമശ്ശേരി: കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളെയും ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമം വിജയകരമായി പുരോഗമിക്കുകയാണെന്ന് മന്ത്രി വീണ ജോര്‍ജ്. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജില്‍ 17 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എം.പി, കളമശ്ശേരി നഗരസഭ അധ്യക്ഷ സീമാ കണ്ണന്, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കൊച്ചി മെട്രോ ഡയറക്ടര്‍ (സിസ്റ്റംസ്) സഞ്ജയ് കുമാര്‍, കളമശ്ശേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. പ്രതാപ്, മെഡിക്കല്‍ സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഗണേഷ് മോഹന്‍ തുടങ്ങിയവർ പങ്കെടുത്തു.
മരട്: നഗരസഭയിലെ നെട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു. മുൻ എം.എൽ.എ മാരായ എം. സ്വരാജ്, ജോൺ ഫെർണാണ്ടസ് എന്നിവരുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 1. 62 കോടി ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിൽ ആധുനിക രീതിയിലുള്ള ചികിത്സ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കെ. ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, ഡപ്യൂട്ടി ചെയർപേഴ്സൺ രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, മിനി ഷാജി, അജിത നന്ദകുമാർ, ബെൻഷാദ്, കൗൺസിലർ സി.ആർ. ഷാനവാസ്, ജില്ല മെഡിക്കൽ ഓഫിസർ ഇൻ ചാർജ് കെ.കെ. ആശ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.