ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ കൈക്കൂലി: 20,000 കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍

കൊച്ചി: ഒരു സര്‍ട്ടിഫിക്കറ്റിന് 1000 രൂപ നിരക്കിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ പിടിയില്‍.

ഉത്തര്‍പ്രദേശ് സ്വദേശിയായ അജിത് കുമാറാണ് കൊച്ചിയിൽ വിജിലന്‍സിന്റെ പിടിയിലായത്. ​കേന്ദ്ര സർക്കാർ സ്ഥാപനമായ  ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൽ (ബി.പി.സി.എൽ)  തൊഴിലാളികളെ നിയമിക്കാനാണ് കൈക്കൂലി വാങ്ങിയത്. 20 പേരില്‍ നിന്ന് അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ 20000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.

കാക്കനാട് ഓലിമുകളിലെ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷന്‍ ഓഫിസില്‍ വച്ച് വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. തുടര്‍ന്ന് ഓഫിസിലും അജിത് കുമാറിന്റെ കൊച്ചിയിലെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തി വരികയാണ്. 

Tags:    
News Summary - 1000 bribe for a certificate: Assistant Labor Commissioner caught while accepting bribe of Rs.20,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.