അങ്കമാലി: നഗരത്തിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിക്കാനിടയായ സംഭവത്തിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണിയെയാണ് (41) അങ്കമാലി പോലീസ് പിടികൂടിയത്.
കേസിലെ മൂന്നാം പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ഇൻസ്പെക്ടർ ആർ.വി അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കിടങ്ങൂർ സ്വദേശി ആഷിഖ് മനോഹരനെയാണ് (39) സംഘം ചേർന്ന് കൊലപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ സംഘത്തിൽ അങ്കമാലി എസ്.ഐ കെ. പ്രദീപ് കുമാർ, എ.എസ്.ഐ ഫ്രാൻസിസ്, സീനിയർ സി.പി.ഒ എബി സുരേന്ദ്രൻ, സി. പി.ഒ ഷിഹാബ് എന്നിവരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.