വാടകക്കെടുത്ത വാഹനം പണയംവെച്ച കേസിൽ അറസ്റ്റ്

മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കാർ ഒരു ദിവസത്തെ വാടകക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് കൈക്കലാക്കിയശേഷം വാഹനം തമിഴ്നാട്ടിൽ പണയംവെച്ച് അമിതലാഭം കൈക്കലാക്കിയ മട്ടാഞ്ചേരി സ്വദേശി അച്ചിലുവാവ എന്നറിയപ്പെടുന്ന കെ.എം. നസീർ. (49 ) പിടിയിലായി.

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങൾ വാടകക്കെടുത്ത് അന്തർസംസ്ഥാനങ്ങളിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഈ കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ വാഹനസഹിതം രണ്ട് മാസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Arrested in a case of mortgaging a rented vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.