കൊച്ചി: നഗരമധ്യത്തിലുണ്ടായ അടിപിടിയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. കലൂർ മണപ്പാട്ടിപറമ്പിൽ പണം പിടിച്ചുപറിച്ചതിനെ ചൊല്ലിയുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്. നഗരത്തില്‍ ആക്രി പെറുക്കി ജീവിക്കുന്ന ബാബുവാണ് (മുഴ ബാബു -50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി മനാഫ് (33), ഇടക്കൊച്ചി സ്വദേശി വിഷ്ണു (28), പള്ളുരുത്തി സ്വദേശി സലാം (41) എന്നിവരാണ് എറണാകുളം നോര്‍ത്ത് പൊലീസിെൻറ പിടിയിലായത്.
ഞായറാഴ്ച രാത്രി 10.30നാണ് സംഭവം. പ്രതികള്‍ മൂവരും മദ്യപിച്ച് മണപ്പാട്ടിപ്പറമ്പ് പ്രദേശത്തുകൂടി നടക്കുകയായിരുന്നു. ഇതിനിടെ മനാഫിെൻറ പോക്കറ്റില്‍നിന്ന് ബാബു പഴ്സ് എടുത്തു. ഇത് ചോദ്യംചെയ്തത് തര്‍ക്കമാകുകയും അടിപിടിയിലെത്തുകയുമായിരുന്നു. മൂവരും ചേര്‍ന്ന് ബാബുവിനെ മര്‍ദിച്ചു. സമീപത്ത് കിടന്ന പലകക്കഷണമെടുത്ത് തലയിലും അടിച്ചു. ഗുരുതര പരിക്കേറ്റ ബാബുവിനെ ഉപേക്ഷിച്ച് ഇവർ പോയി. സമീപത്തെ ലോഡ്ജില്‍ താമസിച്ചിരുന്നയാളാണ് പൊലീസില്‍ വിവരം അറിയിച്ചത്.
എറണാകുളം നോര്‍ത്ത് പൊലീസ് എത്തിയാണ് ബാബുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റിയെങ്കിലും തിങ്കളാഴ്ച രാവിലെ ഏേഴാടെ മരിച്ചു. മനാഫിനെയും വിഷ്ണുവിനെയും ഞായറാഴ്ച രാത്രിതന്നെ പൊലീസ് പിടികൂടിയിരുന്നു. സലാമിനെ തിങ്കളാഴ്ച ഉച്ചക്കാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.