തൃപ്പൂണിത്തുറ പടക്ക സംഭരണ കേന്ദ്രത്തിലെ സ്‌ഫോടനം: പത്ത്​ പ്രതികൾക്ക്​ ജാമ്യം

കൊ​ച്ചി: ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ തൃ​പ്പൂ​ണി​ത്തു​റ പു​തി​യ​കാ​വ് ചൂ​ര​ക്കാ​ട് അ​ന​ധി​കൃ​ത പ​ട​ക്ക സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ലെ പ​ത്ത്​ പ്ര​തി​ക​ൾ​ക്ക്​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ദേ​വ​സ്വം, ക​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ദ​യം​പേ​രൂ​ർ പു​ത്ത​ൻ​പു​ര​യി​ൽ അ​നി​ൽ​കു​മാ​ർ, തെ​ക്കും​ഭാ​ഗം ചാ​ലി​യ​ത്ത് സ​ന്തോ​ഷ്, പു​തി​യ​കാ​വ് രേ​വ​തി​യി​ൽ ക‌ൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, കാ​രോ​ത്ത് സ​തീ​ശ​ൻ, തെ​ക്കും​ഭാ​ഗം വെ​ട്ടു​വേ​ലി​ൽ ശ​ശി​കു​മാ‌​ർ, തെ​ക്കും​ഭാ​ഗം പി.​കെ നി​വാ​സി​ൽ ര​ഞ്ജി​ത്, നാ​ലു​കെ​ട്ടി​ൽ സ​ജീ​വ് കു​മാ​ർ, പേ​ര​പ​റ​മ്പി​ൽ രാ​ജീ​വ്, നാ​ലു​കെ​ട്ടി​ൽ കെ.​കെ. സ​ത്യ​ൻ, ക​ള​രി​ക്ക​ൽ​ത്ത​റ രാ​ജീ​വ് എ​ന്നി​വ​ർ​ക്കാ​ണ്​ ജ​സ്റ്റി​സ് സി.​എ​സ്. ഡ​യ​സ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

പു​തി​യ​കാ​വ് ഭ​ഗ​വ​തീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്കും​ഭാ​ഗ​ത്തി​ന്റെ പ​റ​മ്പി​ൽ ഇ​റ​ക്കി​വെ​ച്ച ക​രി​മ​രു​ന്നു​ക​ൾ ഫെ​ബ്രു​വ​രി 12നാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​ന് പു​റ​മെ ഒ​ട്ടേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​യും 321 വീ​ട്​ ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.

സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യ​ഹ​ര​ജി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തീ​രു​മാ​ന​മെ​ടു​ക്കു​ന്ന സ​മി​തി​യി​ൽ ത​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​യി​രു​ന്നി​ല്ലെ​ന്നും പൊ​ലീ​സ് നോ​ട്ടീ​സി​നെ തു​ട​ർ​ന്ന് വെ​ടി​ക്കെ​ട്ട് റ​ദ്ദാ​ക്കി​യി​രു​ന്ന​താ​ണെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ വാ​ദം. നേ​ര​ത്തേ പ്ര​തി​ക​ളു​ടെ ജാ​മ്യം ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​ന്നാ​ൽ, 71 ദി​വ​സ​മാ​യി ജ​യി​ലി​ലാ​ണെ​ന്ന​ത​ട​ക്കം വി​ല​യി​രു​ത്തി​യ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​ക്കു​ള്ള ര​ണ്ട് ആ​ൾ ജാ​മ്യ​വു​മാ​ണ് പ്ര​ധാ​ന വ്യ​വ​സ്ഥ. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന​ത​ട​ക്കം മ​റ്റ്​ ഉ​പാ​ധി​ക​ളു​മു​ണ്ട്.

Tags:    
News Summary - Blast at Tripunithura Firecrackers Storage Center: 10 Accused Granted Bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.