കൊച്ചി: ഗുരുതരരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്നുവയസ്സുകാരിക്കുള്ള ധനസഹായം അക്കൗണ്ട് തിരുത്തി തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിയുന്ന പാലാ സ്വദേശി അരുൺ ജോസഫിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. എരൂരിലെ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്ന ഇയാളുടെ ഫോൺ ചെന്നൈയിലെ വിവിധ ടവർ ലോക്കേഷൻ പരിധിയിൽ വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ അരുണിനെ പിടികൂടാൻ പ്രത്യേകസംഘം ഉടൻ ചെന്നൈയിലേക്ക് തിരിക്കും.
തട്ടിപ്പിെൻറ മുഖ്യസൂത്രധാരൻ അരുൺ ആണെന്നാണ് പൊലീസിെൻറ വിലയിരുത്തൽ. ഇയാളുടെ മാതാവ് മറിയാമ്മ, സഹോദരി അനിത എന്നിവരെ ചേരാനല്ലൂർ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സഹകരണ ബാങ്കിൽനിന്ന് 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മറിയാമ്മയും അറിഞ്ഞുകൊണ്ടാണ് ചാരിറ്റി തട്ടിപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അനിതയുടെ അക്കൗണ്ടിലേക്കും പണം മാറ്റിയിട്ടുണ്ട്.
ഇക്കാര്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അമ്മയും മകളും റിമാൻഡിലാണ്. കൊച്ചിയിലെ ഒരു ട്രാവൽസിൽ ഡ്രൈവറാണ് അരുൺ. എരൂരിലെ ഫ്ലാറ്റിൽ മാസം 16,000 രൂപ വാടക നൽകിയാണ് ഇവർ താമസിക്കുന്നത്. പെരുമ്പാവൂർ രായമംഗലം സ്വദേശിയായ മന്മഥൻ പ്രവീണിെൻറ മകളുടെ ചികിത്സക്ക് സമൂഹമാധ്യമങ്ങളിൽ സഹായം അഭ്യർഥിച്ച് പോസ്റ്റിട്ടായിരുന്നു അരുണിെൻറ തട്ടിപ്പ്. വിവിധ ഭാഗങ്ങളിൽനിന്ന് സഹായവുമെത്തി. ഇവരുടെ വിലാസവും ഗൂഗിൾ പേ നമ്പറും സഹായ അഭ്യർഥനക്കൊപ്പം ചേർത്തിരുന്നു. തട്ടിപ്പ് ആരംഭിച്ച് മൂന്നാംദിവസം തന്നെ അമ്മയും മകളും കുടുങ്ങി. ഈ മാസം ഏഴിന് ഒരു ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വിവരം പ്രവീണിെൻറ ശ്രദ്ധയിൽപെടുത്തിയത്. ഒരു ലക്ഷം രൂപ ഇവർ അക്കൗണ്ടിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഇവർ തട്ടിയെടുത്ത പണം കുട്ടിയുടെ ചികിത്സക്ക് കൈമാറാനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.