ബാലവേല: ജില്ലയിൽ എട്ട് കുട്ടികളെ കണ്ടെത്തി

കൊച്ചി: ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ വിവിധ പ്ലൈവുഡ് ഫാക്ടറികളില്‍ കഠിനജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 18വയസ്സില്‍ താഴെയുള്ള എട്ട് കുട്ടികളെ കണ്ടെത്തി.

ഈ കുട്ടികളെ ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ശിശുസംരക്ഷണ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്തു. കഴിഞ്ഞദിവസം അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്റെ അധ്യക്ഷതയിൽ ചേർന്ന ബാലവകാശ കമീഷൻ ടാസ്‌ക്‌ ഫോഴ്‌സ്‌ യോഗത്തിലെ തീരുമാനപ്രകാരമാണ് സംയുക്ത പരിശോധന നടത്തിയത്.

ജില്ലയില്‍ ബാലവേല തടയുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ബാലവേല സംബന്ധിച്ച്‌ വിവരംനല്‍കുന്ന ആള്‍ക്ക് 2500 രൂപ പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രചാരണ പോസ്റ്റര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ പ്രകാശനം ചെയ്തു.

Tags:    
News Summary - Child labor: Eight children were found in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.