ഫോർട്ട്കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നവീകരണം പൂർത്തിയായ ഫോർട്ട്കൊച്ചിയിലെ ആദ്യ ചീനവലയുടെ പ്രവർത്തനം ആരംഭിച്ചു. രണ്ട് വർഷമായി കേടുവന്ന് പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്ന പാലം വല എന്നറിയപ്പെട്ടിരുന്ന പി.ഇ. വിൻസന്റിന്റെ ചീനവലയാണ് നവീകരിച്ചത്. ഇതടക്കം എട്ട് ചീനവലകളാണ് നിലവിൽ ഫോർട്ട്കൊച്ചിയിലുള്ളത്. പൈതൃക രീതിയിൽ തേക്ക്, തമ്പകം, തെങ്ങ് തടികൾ ഉപയോഗിച്ചാണ് ചീനവല നവീകരണം. ആദ്യ വലയിടൽ കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസ്, ചീനവല അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ കുരിശിങ്കൽ, സെക്രട്ടറി തോമസ് കെന്നഡി, സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ്, നിർമാണ ഏജൻസിയായ കിറ്റ്കോയുടെ സീനിയർ കൺസൾട്ടന്റ് റോജി തോമസ്, ഹെറിറ്റേജ് സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.