മട്ടാഞ്ചേരി: ജലമെട്രോ ടെർമിനലിന്റെ നിർമാണപ്രവൃത്തിയുടെ റീ ടെൻഡർ നടപടിയായതായി കെ.ജെ. മാക്സി എം.എൽ.എ അറിയിച്ചു.
ആദ്യം പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥമൂലം നിർമാണം തടസ്സപ്പെടുകയും റീടെൻഡർ ചെയ്യേണ്ട സാഹചര്യത്തിലേക്ക് എത്തിപ്പെടുകയുമായിരുന്നു. ജലമെട്രോ പദ്ധതിയുടെ ഫണ്ടിങ് ഏജൻസിയായ കെ. ഡബ്ല്യൂ.എഫുമായുള്ള ധാരണാപത്രം പ്രകാരം റീടെൻഡർ ചെയ്യുന്ന സാഹചര്യം വന്നാൽ ഫണ്ടിങ് ഏജൻസിയിൽനിന്നും നിരാക്ഷേപ പത്രം (എൻ.ഒ.സി) വാങ്ങിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതുമൂലം നിർമാണത്തിന് കാലതാമസം നേരിടുകയായിരുന്നു.
എൻ.ഒ.സി ലഭിച്ച സാഹചര്യത്തിൽ അതിവേഗം റീ ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണ് ജല മെട്രോ അധികൃതർ.
ഫോർട്ട് കൊച്ചിയിലെ ടെർമിനൽ നിർമാണവും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.