സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘ​ത്തി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യ ഡി​ജി​റ്റ​ൽ

വാ​ർ​ത്ത​പ​ത്രി​ക സ്വാ​ഗ​ത​സം​ഘം ഓ​ഫി​സി​ൽ പ്ര​ഫ. എം.​കെ. സാ​നു പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സി.പി.എം സംസ്ഥാന സമ്മേളനം: ഡിജിറ്റൽ വാർത്തപത്രിക പുറത്തിറക്കി

കൊ​ച്ചി: മാ​ർ​ച്ചി​ൽ എ​റ​ണാ​കു​ള​ത്ത് ന​ട​ക്കു​ന്ന സി.​പി.​എം സം​സ്ഥാ​ന സ​മ്മേ​ള​ന സ​ന്ദേ​ശ​വു​മാ​യി ഡി​ജി​റ്റ​ൽ വാ​ർ​ത്ത​പ​ത്രി​ക 'റെ​ഡ്‌ @ കൊ​ച്ചി' പ്ര​ഫ.​എം.​കെ. സാ​നു പ്ര​കാ​ശ​നം ചെ​യ്‌​തു. സ​മ്മേ​ള​ന പ്ര​ചാ​ര​ണ വാ​ർ​ത്ത​ക​ൾ, ചി​ത്ര​ങ്ങ​ൾ, സം​സ്ഥാ​ന സ​മ്മേ​ള​ന​ങ്ങ​ളു​ടെ​യും പാ​ർ​ട്ടി കോ​ൺ​ഗ്ര​സു​ക​ളു​ടെ​യും ച​രി​ത്രം, ചി​ത്ര ആ​ൽ​ബം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്‌ വാ​ർ​ത്താ​പ​ത്രി​ക.

ക​ലൂ​രി​ൽ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​സെ​ബാ​സ്‌​റ്റ്യ​ൻ​പോ​ൾ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യും സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ സി.​എ​ൻ മോ​ഹ​ന​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി. ​എം. ദി​നേ​ശ്‌​മ​ണി, എ​സ്‌ ശ​ർ​മ, എം. ​സ്വ​രാ​ജ്‌, ഡി.​വൈ.​എ​ഫ്‌.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ എ​സ്‌.​സ​തീ​ഷ്‌ , തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. www.cpimernakulam.org എ​ന്ന ലി​ങ്കി​ലൂ​ടെ വാ​ർ​ത്ത പ​ത്രി​ക കാ​ണാം.

Tags:    
News Summary - CPM State Conference: Digital Newsletter Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.