കൊച്ചി: 'ഡ്രഗ് ഫ്രീ കൊച്ചി' കാമ്പയിെൻറ ഭാഗമായി കൊച്ചി പൊലീസ് കമീഷണറേറ്റ് പരിധിയിൽ ഈ വർഷം 368 കേസിൽ പിടികൂടിയത് 406 പ്രതികളെ. ഇവരിൽനിന്ന് കഞ്ചാവ് -26.34 കിലോ, എൽ.എസ്.ഡി സ്റ്റാമ്പ്- 733, ൈനട്രോസെപാം ഗുളിക -108, എം.ഡി.എം.എ -116.59 ഗ്രാം, ഹഷീഷ് ഓയിൽ -1.34 കിലോ, ഹഷീഷ് -അഞ്ച് ഗ്രാം, 8.04 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡി.സി.പി ഐശ്വര്യ ഡോങ്റെ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിൽ ആദ്യമായാണ് 733 എണ്ണം എൽ.എസ്.ഡി സ്റ്റാമ്പുകൾ ഒരുമിച്ച് പിടിച്ചെടുക്കുന്നത്. യോദ്ധാവ് ആപ് മുഖേന 267 പരാതി ലഭിച്ചു. 240 എണ്ണത്തിൽ നടപടി സ്വീകരിച്ചു. 15 കേസും രജിസ്റ്റർ ചെയ്തു. കൊച്ചി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു, ഡെപ്യൂട്ടി കമീഷണർ ഐശ്വര്യ ഡോങ്റെ, നാർകോട്ടിക് സെൽ അസിസ്റ്റൻറ് കമീഷണർ കെ.എ. തോമസ് എന്നിവർ നേതൃത്വം നൽകി.
കൊച്ചി സിറ്റി ഡാൻസാഫ്, എസ്.ഒ.ജി അംഗങ്ങൾ എന്നിവർ മയക്കുമരുന്ന് കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച സ്നിഫർ ഡോഗ് ബ്രാവോയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു.
നാർകോട്ടിക് കൺട്രോൾ ബ്യൂറോ, ഫോറൻസിക് സയൻസസ് ലാബോറട്ടറി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് ക്ലാസുകൾ എടുക്കുന്നത്. എക്സൈസ്, സി.ഐ.എസ്.എഫ്, ആർ.പി.എഫ്, റെയിൽേവ പൊലീസ് എന്നിവരുടെ സഹകരണത്തോടെ റെയിൽേവ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മെേട്രാ സ്റ്റേഷനുകൾ, തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും സംയുക്ത പരിശോധന നടത്തിവരുകയാണ്.
കൊച്ചി: ഈ വർഷം മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതികളുടെ പ്രായപരിധി 18നും 30നും മധ്യേ. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ, വിദ്യാർഥികൾ, പ്രഫഷനലുകൾ, മറ്റ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, കൊലപാതകക്കേസുകളിൽ ശിക്ഷ അനുഭവിച്ചവർ എന്നിവർ ഇവയിലുണ്ട്.
കേസുകളിൽ ഉൾപ്പെട്ട കാർ, ജീപ്പ്, മോട്ടോർ സൈക്കിൾ എന്നിവ ഉൾപ്പെടെ നാല് വാഹനം ലേലം ചെയ്തു. മയക്കുമരുന്ന് മാഫിയയെക്കുറിച്ച വിവരങ്ങൾ 9995966666 എന്ന വാട്സ്ആപ് ഫോർമാറ്റിലെ യോദ്ധാവ് ആപ്പിേലക്ക് വിഡിയോ, ഓഡിയോ ആയി അയക്കാം.
നാർകോട്ടിക് സെൽ അസി. കമീഷണറുടെ 9497990065 നമ്പറിലേക്കോ 9497980430 ഡാൻസാഫ് നമ്പറിലേക്കോ വിവരം അറിയിക്കാമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.