എടവനക്കാട്: പഞ്ചായത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ചു ദിവസം പിന്നിടുന്നു. പഞ്ചായത്തിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച ചിലയിടങ്ങളിൽ നൂൽവണ്ണത്തിലാണ് വെള്ളം വന്നത്.
കുടിവെള്ള വിതരണം മുടങ്ങുമെന്ന ജല അതോറിറ്റിയുടെ ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് ദിവസങ്ങളായി കുടിവെള്ള വിതരണം തടസ്സപ്പെട്ടത്. വെള്ളം കിട്ടാതെ വലയുന്ന എടവനക്കാട് നിവാസികൾക്ക് 18-ാം തീയതി വരെ അറ്റകുറ്റപ്പണികളുടെ പേരിൽ ജലവിതരണം മുടങ്ങുമെന്ന അറിയിപ്പാണ് തിങ്കളാഴ്ച ലഭിച്ചത്. കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരത്തിനായി അണിയിൽ മാർക്കറ്റിൽ നിർമിച്ച ജലസംഭരണിയിൽനിന്നുള്ള ജലവിതരണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
11 ദശലക്ഷത്തിൽപരം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇവിടത്തെ ജലസംഭരണി. ഇതനുസരിച്ച് എടവനക്കാട് പഞ്ചായത്തിലെ എല്ലായിടത്തും വെള്ളം എത്തിക്കാൻ കഴിയുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ആഴ്ചകളോളം വെള്ളം എത്താത്തതിന് ബദൽമാർഗം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.