കൊച്ചി: എറണാകുളം നഗരത്തിലെ കടകൾക്ക് തീപിടിച്ചു. പാലാരിവട്ടം ബൈപാസിന് സമീപത്തെ ബാറ്ററി വേൾഡ് സ്ഥാപനത്തിലും സമീപത്തെ കടകളിലുമാണ് തീ പടർന്നുപിടിച്ചത്. ചൊവ്വാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. ബാറ്ററി വേൾഡിൽനിന്നും തീപിടിച്ചശേഷം സമീപത്തെ ഇലക്ട്രിക്കൽ മെഷീനറി സാധനങ്ങൾ വിൽപന നടത്തുന്ന കൊച്ചിൻ ഡീസൽസ്, കലൂർ ടയേഴ്സ് എന്നീ സ്ഥാപനങ്ങളിലേക്ക് പടരുകയായിരുന്നെന്ന് അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ പറഞ്ഞു.
തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപത്തുണ്ടായിരുന്നവർ അഗ്നിരക്ഷ സേനയിൽ വിവരം അറിയിക്കുകയായിരുന്നു. ബാറ്ററി ഉപകരണങ്ങൾ, ഇലക്ട്രിക്കൽ മെഷീനറികൾ തുടങ്ങിയവ കത്തിനശിച്ചിട്ടുണ്ട്.
സംഭവം അറിഞ്ഞയുടൻ ഗാന്ധിനഗറിൽനിന്നും അഗ്നിരക്ഷസേന യൂനിറ്റ് എത്തി. കൂടുതൽ യൂനിറ്റ് ആവശ്യമായി വന്നതോടെ ഗാന്ധിനഗറിൽ നിന്നും രണ്ടാമത് ഒരു യൂനിറ്റുകൂടി എത്തി. ഇതോടൊപ്പം എറണാകുളം ക്ലബ് റോഡ്, തൃക്കാക്കര എന്നിവിടങ്ങളിൽനിന്നും ഓരോ യൂനിറ്റ് കൂടി എത്തിയാണ് തീയണച്ചത്. രാത്രി പത്ത് വരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് അഗ്നിരക്ഷ സേനയുടെ പ്രാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.