കൊച്ചി: വാർധക്യവും രോഗവും ഒറ്റപ്പെടുത്തിയ സഹോദരങ്ങൾക്ക് താങ്ങും തണലും നൽകാൻ വയനാട് പിണങ്ങോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് വില്ലേജ് രംഗത്തെത്തി. ഇടപ്പള്ളി ബി.എം നഗറിലെ വാടകവീട്ടിൽ അവശരായി, മറ്റാരും കൂട്ടിനില്ലാതെ കഴിയുകയായിരുന്ന ജോസഫ് (71), വിളമ (70) എന്നീ സഹോദരങ്ങളെയാണ് പീസ് വില്ലേജ് ഏറ്റെടുത്തത്.
മട്ടാഞ്ചേരിയിലെ മാളിയേക്കൽ വീട്ടിൽ തൊമ്മൻ ജോസഫ്- _ ത്രേസ്യാമ്മ ദമ്പതികളുടെ നാല് മക്കളിൽെപട്ടവരാണ് ഇവർ.
മാതാപിതാക്കൾ നഷ്ടമാവുകയും അവിവാഹിതരായി തുടരുകയും ചെയ്തതോടെയാണ് ഇവർക്ക് ആരോരുമില്ലാതായത്. നാല് പതിറ്റാണ്ടോളം ആരോടും പരാതിയും പരിഭവങ്ങളും പറയാതെ ഭക്ഷണത്തിനും മരുന്നിനും വാടകക്കുമുള്ള വഴി അവർ കണ്ടെത്തി. എന്നാൽ, പ്രായമേറിയതോടെ രോഗങ്ങളും കൂട്ടിനെത്തി. കോവിഡും ലോക്ഡൗണും ജീവിതം ദുസ്സഹമാക്കുന്നതിനിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചമായി പീസ് വില്ലേജ് കടന്നുചെല്ലുന്നത്. 'തണൽ' ഉൾപ്പെടെ ഇടപ്പള്ളിയിലെ സന്നദ്ധ പ്രവർത്തകരാണ് ഇതിന് വഴിയൊരുക്കിയത്.
പീസ് വില്ലേജ് പി.ആർ.ഒ ബഷീർ ശിവപുരം, അബ്ദുല്ല പാച്ചൂരാൻ, യൂസുഫ് എന്നിവർ ഇടപ്പള്ളിയിൽ നേരിട്ടെത്തി ഇരുവരെയും ഏറ്റെടുത്തു. തൃക്കാക്കര നഗരസഭ കൗൺസിലർ അജുന ഹാഷിം, ഉണിച്ചിറ ഇടവക വികാരി ഫാ. വിൻെസൻറ്, തണൽ പാലിയേറ്റിവ് കെയർ കോഓഡിനേറ്റർ കെ.എ. നൗഷാദ്, ജോയൻറ് സെക്രട്ടറി ഒ.കെ. സഹീൽ എന്നിവരുടെയും പ്രദേശവാസികളുടെയും സാന്നിധ്യത്തിലാണ് ജോസഫും വിളമയും യാത്ര പറഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.