കൊച്ചി: പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലോകപരിസ്ഥിതി ദിനമായ ബുധനാഴ്ച പ്രമുഖ ബീച്ചുകളായ ഫോര്‍ട്ട് കൊച്ചി, കോഴിക്കോട് സൗത്ത് എന്നിവ ശുചീകരിക്കും. ക്ലീന്‍ ഫോര്‍ട്ട് കൊച്ചി ഫൗണ്ടേഷന്, ഭാരത് പെട്രോളിയം കോര്പറേഷന് (ബി.പി.സി.എല്‍), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനീയറിങ് ആൻഡ് ടെക്നോളജി (സിപെറ്റ്) എന്നിവയുടെ സഹകരണത്തോടെയാണ് ഫോര്‍ട്ട് കൊച്ചി ബീച്ചിന്റെ ശൂചീകരണം.
തുടര്‍ന്ന്, രണ്ടാഴ്ചയിലൊരിക്കല്‍ ബീച്ചുകള്‍ ശൂചീകരിക്കാനും അസോസിയേഷന് ഉദ്ദേശിക്കുന്നുണ്ട്. സ്റ്റെനം ഏഷ്യ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് സൊസൈറ്റി, കൊനാരിസ് വേസ്റ്റ് മാനേജ്മെന്റ് എന്നീ സംഘടനകളുമായി ചേര്‍ന്നാണ് കോഴിക്കോട് സൗത്ത് ബീച്ചിന്റെ ശുചീകരണം. 150 ലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കെടുക്കും.
ക്ലീന്‍ ഫോര്‍ട്ട് കൊച്ചി ഫൗണ്ടേഷനുമായി സഹകരിച്ച് ഫോര്‍ട്ട് കൊച്ചി ബീച്ച് മാലിന്യമുക്തമാക്കുന്നതിനുള്ള സ്ഥിരം സംവിധാനമാണ് ലക്ഷ്യമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജെ. സുനില്‍, വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്, ട്രഷറര്‍ ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. കോട്ടയം മണര്‍കാട് അസോസിയേഷന്റെ നേതൃത്വത്തില്‍ നാഷനല്‍ സർവിസ് സ്കീമിലെ കുട്ടികളെ പങ്കെടുപ്പിച്ച് ബുധനാഴ്ച പരിസ്ഥിതി സംരക്ഷണ ബോധവത്കരണവും റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.