കൊച്ചി: കൊച്ചി തുറമുഖ കവാടത്തോട് ചേർന്ന് കടലിൽ രൂപപ്പെട്ട 'പയർമണി ദ്വീപ്' യഥാർഥത്തിൽ ഗൂഗ്ൾ എർത്തിെൻറ പിഴവാണെന്ന് ഭൗമനിരീക്ഷകർ. രണ്ടാഴ്ച മുമ്പാണ് തുറമുഖ കവാടത്തിന് ഏഴുകിലോമീറ്ററോളം പടിഞ്ഞാറ് മാറി മൂന്നര കി.മീ. വീതിയിൽ പയർമണി രൂപത്തിൽ മണൽശേഖരം രൂപപ്പെടുന്നതായി ഗൂഗ്ൾ എർത്തിൽ തെളിഞ്ഞ ചിത്രവുമായി വാർത്തകൾ പ്രചരിച്ചത്. ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി പ്രസിഡൻറ് കെ.എക്സ്. ജൂലപ്പൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് 'ദ്വീപ്' വാർത്തകൾക്ക് തുടക്കം.
തുടർന്ന് സംഘടനതന്നെ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലക്ക് (കുഫോസ്) കത്തും അയച്ചിരുന്നു. കുഫോസിലെ വിദഗ്ധർ വെള്ളത്തിനടിയിലെ ഈ രൂപത്തെക്കുറിച്ച് പഠനവും ആരംഭിച്ചു. നാലുവർഷമായി ഈ പ്രതിഭാസം വിലയിരുത്തുന്നുണ്ടെന്നും തിട്ടയുടെ വിസ്തീർണത്തിൽ കാര്യമായ വ്യത്യാസം സംഭവിച്ചിട്ടില്ലെന്നും ജൂലപ്പനും സൊസൈറ്റി സെക്രട്ടറി എം.എൻ. രവികുമാറും പറഞ്ഞിരുന്നു.
വിവിധ മാധ്യമങ്ങളിൽ 'പയർമണി ദ്വീപി'നെക്കുറിച്ച് വാർത്ത വന്നതോടെ ഭൗമശാസ്ത്ര നിരീക്ഷകരുടെ ഇഷ്ടവിഷയമായി ഇത് മാറി. തുടർന്ന് നടത്തിയ ഗവേഷണത്തിൽ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയുടെ ജിയോ അനലിസ്റ്റ് രാജ്ഭഗത് പളനിച്ചാമി വിശദമായ ട്വിറ്റര്‍ പോസ്റ്റുമായി രംഗത്തെത്തി.
ഗൂഗ്ള്‍ എർത്തും മാപ്പും ചില സ്ഥലങ്ങളില്‍ ഹൈ റെസലൂഷന്‍ ഇമേജ് നല്കുന്നിെല്ലന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് കടലിനെ അടയാളപ്പെടുത്തുേമ്പാൾ കരയിൽനിന്ന് നേരിയ 'ബഫർ മേഖല' കാണിക്കും. ഇവിടെ ഹൈ റെസലൂഷൻ ഇമേജിന് പകരം കടലിലെ അടിത്തട്ടിെൻറ ചിത്രമാണ് നീല ഷെയ്ഡിൽ കാണിക്കുക.
തുറമുഖ കവാടത്തോട് ചേർന്ന് 'ദ്വീപ്' പോലെ കാണുന്നത് ഗൂഗ്ളിന് പറ്റിയ തെറ്റാകാനാണ് സാധ്യത. കടലിലെ അടിത്തട്ടിെൻറ ഗ്രാഫിക് അവിടെ കാണിക്കേണ്ടതിന് പകരം ഹൈ റെസലൂഷൻ സാറ്റലൈറ്റ് ദൃശ്യം അവിടെ കയറിപ്പോയിട്ടുണ്ട്. ദ്വീപല്ല, പകരം മറ്റേതോ സ്ഥലത്തിെൻറ വിഷ്വൽ കാണിക്കുന്നു. ഗൂഗ്ൾ എർത്തിൽ ആ പ്രദേശത്തേക്ക് കൂടുതൽ സൂം ചെയ്താൽ കപ്പലുകൾ അവിടെക്കൂടി സഞ്ചരിക്കുന്നതായി കാണാം. 'വെസ്സൽ ഫൈൻഡർ' വെബ്സൈറ്റ് വഴി നോക്കിയാൽ 'ദ്വീപ്' നിൽക്കുന്ന കടൽഭാഗത്തിലൂടെ ഇപ്പോഴും കപ്പലുകൾ സഞ്ചരിക്കുന്നുണ്ട്. കൊച്ചി തുറമുഖേത്തക്കുള്ള വഴിയാണ് അതെന്നും താൽക്കാലിക ദ്വീപോ കടലിൽ മണൽതിട്ടയോ അല്ല കാണുന്നതെന്നും അദ്ദേഹം വിവരിക്കുന്നു.
തീരത്തോട് ചേർന്ന് മണൽതിട്ട രൂപപ്പെടുന്നത് പഠിക്കണമെന്ന് കുഫോസ് വൈസ് ചാൻസലർക്ക് നൽകിയ കത്തിൽ ചെല്ലാനം ടൂറിസം വികസന സൊസൈറ്റി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.