കളമശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വൈറലായ പാറു മുത്തശ്ശിയുടെ വിഡിയോക്കെതിരെ കൊച്ചുമകൾ രംഗത്ത്. 'ഉറപ്പാണ് ഭക്ഷ്യസുരക്ഷ' എന്ന എൽ.ഡി.എഫ് പരസ്യത്തിൽ ഭക്ഷ്യക്കിറ്റും റേഷൻ കാർഡും പിടിച്ച്ൽക്കുന്ന പാറുവിെൻറ ഫോട്ടോയാണ് ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ,റേഷൻ കടക്കാരനെതിരെ പരിഭവങ്ങൾ പറയുന്നതായി കാണിച്ചാണ് എൽ.ഡി.എഫ് ഫോട്ടോക്കെതിരെ യു.ഡി.എഫ് ബദൽ വിഡിയോ ഇറക്കിയത്. ഇതിനെതിരെയാണ് പാറുഅമ്മയുടെ ചെറുമകൾ കളമശ്ശേരി സ്വദേശിനി രംഗത്തുവന്നത്.
എൽ.ഡി.എഫ് കാമ്പയിൻ ഭാഗമായി അമ്മൂമ്മയെ വെച്ച് ഇറക്കിയ ഫോട്ടോ തങ്ങളുടെ കുടുംബം അറിഞ്ഞാണെന്ന് അവർ പറഞ്ഞു. അതിൽ തങ്ങൾക്ക് സന്തോഷമുണ്ട്. അമ്മൂമ്മക്ക് ലഭിച്ച ഭാഗ്യമായാണ് അതിനെ കാണുന്നത്. എന്നാൽ, ആ സന്തോഷം കളയുന്നതാണ് കോൺഗ്രസ് ഇറക്കിയ വിഡിയോ. അതിൽ അമ്മൂമ്മക്ക് റേഷനും കിറ്റും കിട്ടുന്നിെല്ലന്നാണ് പറയുന്നത്.
എന്നാൽ, അമ്മൂമ്മയുടെ റേഷൻ കാർഡ് തങ്ങളുടെ കൈവശം ഉണ്ട്. അതിനാൽ കെട്ടിച്ചമച്ച വിഡിയോ ഭീഷണിപ്പെടുത്തിയാണ് യു.ഡി.എഫ് എടുത്തതെന്ന് സംശയിക്കുന്നതായി ചെറുമകൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.