കൊച്ചി: ലോക്ഡൗൺ മൂലം അസമിലും ബംഗാളിലും കുടുങ്ങിയ വാഹനങ്ങൾ തിരികെ എത്തിക്കാൻ ആർ.ടി.ഒ ഓഫിസിൽ ഹെൽപ് ഡെസ്ക് തുടങ്ങിയെന്ന് ആർ.ടി.ഒ പി.എം. ഷബീർ അറിയിച്ചു. യാത്രക്കാരുമായി പോയ ഏതാണ്ട് 170ഓളം കോൺട്രാക്ട് കേര്യജ് വാഹനങ്ങൾ ഇങ്ങനെ കുടുങ്ങിയെന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഈ വാഹനങ്ങളുടെ ഡ്രൈവർമാരെ ഫോണിൽ വിളിച്ച് തിരക്കിയതിൽ തിരികെ വരാൻ ആഗ്രഹിക്കുന്ന വാഹനങ്ങളിൽ സ്പെഷൽ പെർമിറ്റ് കാലാവധി കഴിഞ്ഞവയുണ്ട്. അതിനാൽ വാഹനങ്ങളുടെ പെർമിറ്റ് ഓൺലൈനായി പുതുക്കാൻ സൗകര്യം ഒരുക്കി. അപേക്ഷ ലഭിച്ചാൽ ഉടൻ പെർമിറ്റ് നൽകാൻ സംവിധാനവും ഏർപ്പെടുത്തി.
ഇതുവരെ ലഭിച്ച 32 അപേക്ഷക്കും പെർമിറ്റ് നൽകി. അപേക്ഷ സമർപ്പിക്കേണ്ടതും ഫീസ് അടക്കേണ്ടതും ഓൺലൈൻ വഴിയാണ്. അതേസമയം, ലോക്ഡൗൺ തീരുന്ന മുറക്ക് യാത്രക്കാരുമായി പുറപ്പെട്ടാൽ മതിയെന്ന് തീരുമാനിച്ചവരുമുണ്ട്. ജില്ല ഹെൽപ് ഡെസ്കുകളുടെ പ്രവർത്തനം അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.