കൊച്ചി: ജൂനിയറായ എല്‍എല്‍.ബി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി കൊല്ലം സ്വദേശി അമല്‍ പഞ്ചുവിനെ (24) എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.
പരാതിക്കാരിെയക്കാള് രണ്ടുവര്‍ഷം സീനിയറായിരുന്നു അമല്‍ പഞ്ചു. ഒരുമാസം മുമ്പ് എറണാകുളം വളഞ്ഞമ്പലത്തെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുെന്നന്നാണ് പരാതി.
വിവാഹക്കാര്യം പറഞ്ഞപ്പോൾ താല്‍പര്യമില്ലെന്ന് പറഞ്ഞ് പ്രതി ഒഴിഞ്ഞുമാറുകയായിരുന്നു. ചതി തിരിച്ചറിഞ്ഞ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കൊല്ലത്തെ ബന്ധുവീട്ടില്‍ ഒളിച്ചുതാമസിച്ച പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.