തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്​; ഡിസംബറോടെ പൂർത്തിയാകും

കൊ​ച്ചി: ഡി​സം​ബ​റോ​ടെ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ തെ​രു​വ് വി​ള​ക്കു​ക​ൾ എ​ൽ.​ഇ.​ഡി​യി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​കു​മെ​ന്ന് മേ​യ​ർ എം. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. 30000ൽ ​ഏ​റെ എ​ൽ.​ഇ.​ഡി വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. 40000 എ​ൽ.​ഇ.​ഡി സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. സ്ഥാ​പി​ച്ച​തെ​ല്ലാം ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണ്. ഇ​വ​യി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം, പ്ര​വ​ർ​ത്ത​ന സ​മ​യം എ​ന്നി​വ അ​റി​യാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഘ​ടി​പ്പി​ക്കും. ഇ​തു​വ​ഴി വൈ​ദ്യു​തി ചെ​ല​വ് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്രി​ക്കാ​നും ഈ ​ഇ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് വ​രു​ത്താ​നും കോ​ർ​പ​റേ​ഷ​ന് ക​ഴി​യും.

ഫാ​ർ​മ​സി ജ​ങ്​​ഷ​ൻ മു​ത​ൽ നോ​ർ​ത്ത് മേ​ൽ​പാ​ലം വ​രെ കേ​ബി​ൾ ഇ​ടു​ന്ന പ്ര​വൃ​ത്ത സി.​എ​സ്.​എം.​എ​ൽ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്ത് ന​ൽ​കും. ജൈ​വ​മാ​ലി​ന്യം മു​ഴു​വ​ൻ ബ്ര​ഹ്മ​പു​ര​ത്ത് സം​സ്‌​ക​രി​ക്കാ​നു​ള്ള കോ​ർ​പ​റേ​ഷ​ന്റെ ല​ക്ഷ്യം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ആ​ധു​നി​ക കോം​പാ​ക്ട​ർ ട്ര​ക്കു​ക​ൾ സ​ഹാ​യ​ക​ര​മാ​കും. 15 ആ​ധു​നി​ക കോം​പാ​ക്ട​ർ ട്ര​ക്കു​ക​ളാ​ണ് ഇ​ന്ന് നി​ര​ത്തി​ലി​റ​ക്കു​ന്ന​ത്. ഇ​വ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ൾ, ട്രി​പ്പു​ക​ളു​ടെ എ​ണ്ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് കൗ​ൺ​സി​ല​ർ​മാ​രു​മാ​യി ആ​ലോ​ചി​ച്ച് ഹെ​ൽ​ത്ത് ഓ​ഫി​സ​ർ 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട് ത​യ്യാ​റാ​ക്ക​ണം. കൂ​ടു​ത​ൽ ആ​ർ.​ആ​ർ.​എ​ഫു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. പെ​രു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ, ഐ​ല​ൻ​ഡ്, വ​ടു​ത​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ർ.​ആ​ർ.​എ​ഫു​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Street lights to LEDs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.