കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതുദിവസം

കാ​ക്ക​നാ​ട്: ടൊ​വി​നോ ചി​ത്ര​മാ​യ എ.​ആ​ർ.​എ​മ്മി​ന്‍റെ വ്യാ​ജ​പ​തി​പ്പി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ കൊ​ച്ചി സൈ​ബ​ർ പൊ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ൽ ത​മ്പ​ടി​ച്ച​ത് ഒ​മ്പ​തു ദി​വ​സം. പൊ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ലെ ഗോ​പാ​ല​ൻ മാ​ളി​ലെ തി​യ​റ്റ​റി​ൽ ര​ജ​നി​കാ​ന്തി​ന്‍റെ വേ​ട്ട​യ്യ​ൻ സി​നി​മ ഷൂ​ട്ട്​ ചെ​യ്തി​റ​ങ്ങി​യ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ദ​ർ​ശ​ന​ദി​വ​സം ത​ന്നെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി സി​നി​മ ഷൂ​ട്ടു ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പോ​സ്റ്റ് ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കു​ന്ന രീ​തി​യാ​യി​രു​ന്നു പ്ര​തി​ക​ളു​ടേ​ത്.

കോ​യ​മ്പ​ത്തൂ​രി​ലെ തി​യ​റ്റ​റി​ൽ പ്ര​തി​ക​ൾ എ.​ആ​ർ.​എം സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് ഷൂ​ട്ടു​ചെ​യ്യു​മ്പോ​ൾ സി​നി​മ കാ​ണാ​നു​ണ്ടാ​യി​രു​ന്ന​ത് ആ​റു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം സി​നി​മ ക​ണ്ട​വ​ർ ടി​ക്ക​റ്റ്​ ബു​ക്ക് ചെ​യ്ത ന​മ്പ​ർ ക​ണ്ടെ​ത്തിയാണ്​ പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​ത്.

സി​നി​മ​ക​ൾ റി​ലീ​സ് ദി​വ​സം ത​ന്നെ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി ഷൂ​ട്ടു​ചെ​യ്യു​ന്ന പ്ര​തി​ക​ൾ വ്യാ​ജ​പ​തി​പ്പു​ക​ൾ വ​ഴി ല​ക്ഷ​ങ്ങ​ളാ​ണ് സ​മ്പാ​ദി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട​യി​ൽ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ജെ​ബ സ്റ്റീ​ഫ​ൻ രാ​ജി​നെ​യും കൊ​ച്ചി സി​റ്റി സൈ​ബ​ർ പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മ​ല​യാ​ളം, ക​ന്ന​ട, ത​മി​ഴ് ചി​ത്ര​ങ്ങ​ൾ റി​ലീ​സ് ചെ​യ്യു​മ്പോ​ൾ ചി​ത്ര​ങ്ങ​ളു​ടെ വ്യാ​ജ പ​തി​പ്പ് നി​ർ​മി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ ടെ​ല​ഗ്രാം ത​മി​ഴ്​ റോ​ക്കേ​ഴ്‌​സ് വെ​ബ്‌​സൈ​റ്റു​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച് പ​ണ​സ​മ്പാ​ദ​നം ന​ട​ത്തു​ക​യാ​ണ് പ്ര​തി​ക​ളു​ടെ രീ​തി.

Tags:    
News Summary - Kochi Cyber Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.