കരിമുകൾ: കരിമുകൾ ചിത്രപ്പുഴ റോഡ് ശോച്യാവസ്ഥയിൽ. പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുമ്പാണ് ഈ റോഡ് ടാറിങ് നടത്തിയത്. പിന്നീട് അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിരുന്നില്ല.
ജില്ലയിലെ പ്രധാന റോഡുകളിൽ ഒന്നാണ് കിഴക്കമ്പലം-ചിത്രപ്പുഴ റോഡ്. മഴ ആരംഭിച്ചതോടെയാണ് റോഡ് ശോച്യാവസ്ഥയിലായത്. റോഡിന്റെ പല ഭാഗത്തും ഇരുവശങ്ങളിലായി കാടുകയറി കിടക്കുകയാണ്. ചില വളവുകളിൽ കാട് കയറിയതിനാൽ റോഡിൽ കാഴ്ച മറക്കുന്ന അവസ്ഥയുണ്ട്.
ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നും പടിഞ്ഞാറൻ മേഖലകളിലേക്ക് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്നത് ഈ റോഡിലൂടെയാണ്. നിരവധി ബസുകൾക്ക് പുറമെ ടിപ്പറുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡ് കൂടിയാണിത്. വ്യവസായ മേഖലയായ അമ്പലമുകൾ കൊച്ചിൻ റിഫൈനറി, എച്ച്.ഒ.സി, ഐ.ഒ.സി, ഫിലിപ്പ് കാർബൺ തുടങ്ങിയ വൻകിട കമ്പനികളും ആശ്രയിക്കുന്ന റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.