അജ്​മൽ, സഞ്​ജയ്​

കൊലപാതക കേസിലെ പ്രതികളുടെ​ വിവരം അറിയിച്ചയാൾക്ക്​​ പകരം സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി; രണ്ടുപേർ പിടിയിൽ

കൊച്ചി: കൊലപാതക കേസിലടക്കം പ്രതികളായവരെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടയാളെ പിടികൂടാനെത്തിയ ഗുണ്ടാ സംഘം സുഹൃത്തിെന തട്ടിക്കൊണ്ടുപോയി. മണിക്കൂറുകൾക്കകം ഇയാളെ പൊലീസ് മോചിപ്പിച്ചു. സംഘത്തിലെ രണ്ടുപേരെ പിടികൂടി.

കമ്മട്ടിപ്പാടത്തിന് സമീപത്തെ സ്​റ്റാർ ഹോംസ് ഫ്ലാറ്റിൽ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൊടുങ്ങല്ലൂർ സ്വദേശികളായ മുഹമ്മദ് അജ്മൽ (28), സഞ്ജയ് ഷാഹുൽ (31) എന്നിവരാണ് അറസ്​റ്റിലായത്. ഇരുവരും കാപ്പ കേസുകളിലെ പ്രതികളാണ്. അനിയുടെ സുഹൃത്തായ ഷിഹാബ് നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്.

കൊച്ചി നഗരത്തിൽ ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഷിഹാബിെന അന്വേഷിച്ചെത്തിയ സംഘം ഇയാളെ കിട്ടാത്തതിെന തുടർന്നാണ് അനിയെ കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. കൊലപാതക കേസിലടക്കം പ്രതികളായ ഗുണ്ടാ സംഘം എറണാകുളത്ത് താമസിക്കുന്ന വിവരം ഇവരുമായി അടുപ്പമുള്ള ഷിഹാബ് ചിലരോട് പറഞ്ഞിരുന്നു.

കൂടാതെ, ഇയാളുടെ കാർ അപകടത്തിൽപ്പെടുത്തിയതി​െൻറ നഷ്​ടപരിഹാരം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഷിഹാബിനെതിരെ ഗുണ്ടാസംഘം തിരിഞ്ഞത്.

തുടർന്ന് പുലർച്ച ഷിഹാബിനെ തട്ടിക്കൊണ്ടുപോകാൻ പ്ലാനിട്ടു. ഫ്ലാറ്റിൽ എത്തിയപ്പോൾ ഇവിടെ അനി മാത്രമാണ് ഉണ്ടായിരുന്നത്. ഉദ്ദേശിച്ചയാളെ കിട്ടാത്തതിെൻറ അരിശത്തിൽ അനിയെ കടത്തിക്കൊണ്ടുവന്ന് ഇടപ്പള്ളിയിലെ ലോഡ്ജിൽ തടവിൽ പാർപ്പിച്ചു.

വിവരമറിഞ്ഞ് ഷിഹാബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയപ്പോഴാണ് അനിയെയും ഗുണ്ടാസംഘത്തെയും കണ്ടെത്തിയത്. കേസിൽ നിരവധി പേർക്ക് പങ്കുള്ളതായാണ് സൂചന. അന്വേഷണത്തിനായി കൊച്ചി സിറ്റി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടു ണ്ട്. 

Tags:    
News Summary - Kidnapped friend instead of informing defendants in murder case; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.