കൊച്ചി: മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മർദനമേറ്റു. രണ്ടാം വര്‍ഷ മലയാളം വിദ്യാര്‍ഥികളായ പി.പി. അതുല്‍, ബേസില്‍ ജോര്‍ജ് എന്നിവര്‍ക്കാണ് മർദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയായിരുന്നു സംഭവം. ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്ന വിദ്യാര്‍ഥിയുമായുണ്ടായ വാക്തര്‍ക്കമാണ് സംഭവത്തിെൻറ തുടക്കമെന്നാണ് ആരോപണം. ഇതിനിടെ, സംഭവ സ്ഥലത്തെത്തിയ എസ്.എഫ്.ഐ പ്രവര്ത്തകന് അതുലിനെയും ബേസിലിനെയും മര്‍ദിക്കുകയായിരുന്നുവെന്ന് കെ.എസ്.യു പ്രവർത്തകർ പറയുന്നു. കഴുത്തിലും പുറത്തും മർദനമേറ്റ ഇരുവരെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി തന്നെ ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു.
ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലെ സാക്ഷികളാണ് അതുലും ബേസിലും. ഇപ്പോഴത്തെ മർദനത്തിന് കാരണം സാക്ഷി പറഞ്ഞതിെൻറ വൈരാഗ്യമാണെന്നും ആരോപണമുണ്ട്. ഹോസ്റ്റൽ വാര്‍ഡനും കോളജ് പ്രിന്‍സിപ്പലിനും പരാതി നല്‍കിയിട്ടുണ്ടെന്നും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച കോളജില്‍ കെ.എസ്.യു സമരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.