കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ആഡംബര യാത്രാനൗക ‘ക്ലാസിക് ഇംപീരിയൽ’ ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 1.45ന് മറൈൻഡ്രൈവ് നിയോ ക്ലാസിക് ബോട്ട് ജെട്ടിയിൽ കേന്ദ്ര ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിക്കും.
ബോൾഗാട്ടി സ്വദേശി നിഷിജിത്ത് കെ. ജോണിന്റെ ഉടമസ്ഥതയിലുള്ള നിയോ ക്ലാസിക് ക്രൂയിസ് ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡ് 12.5 കോടി ചെലവിൽ വല്ലാർപാടത്തെ രാമൻതുരുത്തിലാണ് നൗകയുടെ നിർമാണം പൂർത്തിയാക്കിയത്. പോർട്ട് ട്രസ്റ്റിന്റെ ഭൂമി പ്രതിമാസം 1,20,000 രൂപക്ക് വാടകക്കെടുത്തായിരുന്നു നിർമാണം. 50 മീ. നീളവും 11 മീ. വീതിയുമുള്ള നൗകയുടെ ഉയരം 10 മീറ്ററാണ്. ക്ലാസിക് പാരഡൈസ് എന്ന ചെറുകപ്പലും നാല് ബോട്ടുകളും ഇതിനകം നിഷിജിത്തിന്റെ കമ്പനി നിർമിച്ചിട്ടുണ്ട്. കൊച്ചി മറൈൻഡ്രൈവിൽനിന്ന് പുറംകടലിലേക്ക് സഞ്ചരിക്കുന്ന നൗകക്ക് ശീതീകരിച്ച രണ്ട് നിലകളിലായി 150 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.