തദ്ദേശ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കും

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ മൂ​ന്നാം വാ​ർ​ഷി​ക ഭാ​ഗ​മാ​യു​ള്ള ത​ദ്ദേ​ശ അ​ദാ​ല​ത്തി​ന്റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​ള്ളി​യാ​ഴ്ച കൊ​ച്ചി​യി​ൽ നി​ർ​വ​ഹി​ക്കും. എ​റ​ണാ​കു​ളം ടൗ​ൺ​ഹാ​ളി​ൽ രാ​വി​ലെ 10.30 നാ​ണ് പ​രി​പാ​ടി.

ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി എം.​ബി രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ദാ​ല​ത്ത്. എ​റ​ണാ​കു​ളം ജി​ല്ലാ​ത​ല ത​ദ്ദേ​ശ അ​ദാ​ല​ത്ത് (പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ത​ലം) വെ​ള്ളി​യാ​ഴ്ച​യും കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ത​ല അ​ദാ​ല​ത്ത് ശ​നി​യാ​ഴ്ച​യും ന​ട​ക്കും. രാ​വി​ലെ 8.30 മു​ത​ൽ അ​ദാ​ല​ത്തി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. എ​റ​ണാ​കു​ളം നോ​ർ​ത്​ ടൗ​ൺ​ഹാ​ളി​ലാ​ണ് ര​ണ്ട് അ​ദാ​ല​ത്തു​ക​ളും.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​തും സ​മ​യ​പ​രി​ധി​ക്ക​കം സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മാ​യ പ​രാ​തി​ക​ളും പു​തി​യ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ ഉ​ന്ന​യി​ച്ച് പ​രി​ഹാ​രം കാ​ണാം. കൂ​ടാ​തെ അ​ദാ​ല​ത്തി​ലേ​ക്കു​ള്ള അ​പേ​ക്ഷ അ​ദാ​ല​ത്ത് തീ​യ​തി​ക്ക് അ​ഞ്ച് ദി​വ​സം മു​ൻ​പ് വ​രെ​യാ​യി​രു​ന്നു വെ​ബ് സൈ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യം.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും സ​മ​യ​പ​രി​ധി​ക്ക​കം സേ​വ​നം ല​ഭി​ക്കാ​ത്ത വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, മ​ന്ത്രി​ക്ക് ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ൾ, സ്ഥി​രം അ​ദാ​ല​ത്ത് സ​മി​തി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്റെ ഓ​ഫി​സു​ക​ൾ എ​ന്നി​വ​യി​ൽ തീ​ർ​പ്പാ​ക്കാ​ത്ത പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും തു​ട​ങ്ങി​യ​വ​യും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.

ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ്, വ്യാ​പാ​ര-​വാ​ണി​ജ്യ-​വ്യ​വ​സാ​യ ലൈ​സ​ൻ​സു​ക​ൾ, സി​വി​ൽ ര​ജി​സ്​​ട്രേ​ഷ​ൻ നി​കു​തി​ക​ൾ, ഗു​ണ​ഭോ​ക്തൃ പ​ദ്ധ​തി​ക​ൾ, പ​ദ്ധ​തി നി൪​വ​ഹ​ണം, സാ​മൂ​ഹി​ക-​സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ, മാ​ലി​ന്യ സം​സ്ക​ര​ണം, പൊ​തു സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും, ആ​സ്തി മാ​നേ​ജ്മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​വി​ധാ​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ പ​രാ​തി​ക​ൾ/​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യും പ​രി​ഗ​ണി​ക്കും. ലൈ​ഫ് പു​തി​യ അ​പേ​ക്ഷ​ക​ൾ, അ​തി​ദാ​രി​ദ്ര്യം പു​തി​യ അ​പേ​ക്ഷ​ക​ൾ, ജീ​വ​ന​ക്കാ​രു​ടെ സ൪​വി​സ് വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ പ​രി​ണി​ക്കി​ല്ല.

Tags:    
News Summary - The Chief Minister will inaugurate the Adalat at the state level in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.