കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വൈവിധ്യവും വിപുലവുമായ പരിപാടികളുമായി കൊച്ചി മെട്രോ. വിവിധ സ്റ്റേഷനുകളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. 30ന് ആലുവ സ്റ്റേഷനില്‍ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകീട്ട് ഏഴ് വരെ തുടരും.
മാര്‍ഗം കളി, കരോക്കെ സോങ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഫോക്ക് ഡാന്‍സ്, ഫ്യൂഷന്‍ ഡാന്‍സ്, ക്രിസ്മസ് കരോള്‍ ഗാനം തുടങ്ങിയവയാണ് ആലുവയില്‍ നടക്കുക. കമ്പനിപ്പടി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും മുട്ടം സ്റ്റേഷനില്‍ ഉച്ചക്ക് 2.30 മുതല്‍ 4.30 വരെയും കരോക്കെ സോങ് ഉണ്ടാകും.
കുസാറ്റ് സ്റ്റേഷനില്‍ വൈകീട്ട് 5.30 മുതല്‍ 7.30 വരെ ഡാന്‍സ്, ഗ്രൂപ് ഡാന്‍സ്, മാര്‍ഗം കളി, കരോള്‍ സോങ് തുടങ്ങിയവ ഉണ്ടാകും. ഇടപ്പള്ളി സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ ഗ്രൂപ് ഡാന്‍സ്, ഫ്യൂഷന്‍ ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറും.
പാലാരിവട്ടം സ്റ്റേഷനില്‍ ഫ്യൂഷന്‍ ഫാഷന്‍ ഷോ, സാന്ത ഡാന്‍സ്, കരോള്‍ സോങ് തുടങ്ങിയവ വൈകീട്ട് മൂന്ന് മുതല്‍ ആറ് വരെയുണ്ടാകും. കലൂര്‍, എം.ജി റോഡ് സ്റ്റേഷനുകളില്‍ സോങ്, ഗ്രൂപ് സോങ് എന്നിവ അരങ്ങേറും.
എളംകുളം സ്റ്റേഷനില്‍ കരോള്‍ സോങ്, സിനിമാറ്റിക് സോങ്, ഡിവോഷനല്‍ സോങ് എന്നിവയും തൈക്കൂടത്ത് വൈകീട്ട് 5.30 മുതല്‍ 7.30വരെ കവിതാലാപനം, നാടന്‍ പാട്ട്, ഗ്രൂപ് ഡാന്‍സ്, മാര്‍ഗം കളി മുതലായവയും ഉണ്ടാകും.
31ന് കളമശ്ശേരി സ്റ്റേഷനില്‍ ടാബ്ലോയിഡ്, പ്രസംഗം, ഡാന്‍സ്, കരോക്കെ സോങ് തുടങ്ങിയവ വൈകീട്ട് 5.30 നും പത്തടിപ്പാലത്ത് ഗ്രൂപ് ഡാന്‍സ്, കരോള്‍ സോങ് എന്നിവ വൈകീട്ട് ആറ് മുതല്‍ 8 വരെയും പേട്ടയില്‍ കിച്ചന് മ്യൂസിക്, പാരഡി സോങ്, കോമഡി സ്കിറ്റ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയവ രാവിലെ 10 മണിമുതല്‍ രാത്രി എട്ട് വരെയും ഉണ്ടാകും.
പുളിഞ്ചുവട് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും അമ്പാട്ടുകാവില്‍ ഉച്ചക്ക് 1 മുതല്‍ മൂന്ന് വരെയും ചങ്ങമ്പുഴ പാര്‍ക്കില്‍ രാവിലെ 10 മുതല്‍ 12 വരെയും കരോള്‍ സോങ്, സോളോ ഡാന്‍സ് തുടങ്ങിയവയും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചക്ക് 1.30 മുതല്‍ 3.30 വരെയും, മാര്‍ഗം കളി, കരോള്‍ സോങ് തുടങ്ങിയ പരിപാടികളും ഉണ്ടാകും. മാഹാരാജാസ് സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ 12 വരെയും വൈറ്റിലയില്‍ വൈകീട്ട് 5.30 മുതല്‍ 7.30 വരെയും നാടന്‍ പാട്ടും ഡാന്‍സും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.