Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightKochichevron_rightപുതുവര്‍ഷം കളറാക്കാൻ...

പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊ​ച്ചി മെട്രോ

text_fields
bookmark_border
പുതുവര്‍ഷം കളറാക്കാൻ വിവിധ പരിപാടികളുമായി കൊ​ച്ചി മെട്രോ
cancel

കൊ​ച്ചി: പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ വൈ​വി​ധ്യ​വും വി​പു​ല​വു​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ. വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 30ന് ​ആ​ലു​വ സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ വൈ​കീ​ട്ട് ഏ​ഴ് വ​രെ തു​ട​രും.

മാ​ര്‍ഗം ക​ളി, ക​രോ​ക്കെ സോ​ങ്, ഫ്യൂ​ഷ​ന്‍ ഒ​പ്പ​ന, സി​നി​മാ​റ്റി​ക് ഡാ​ന്‍സ്, ഫോ​ക്ക് ഡാ​ന്‍സ്, ഫ്യൂ​ഷ​ന്‍ ഡാ​ന്‍സ്, ക്രി​സ്മ​സ് ക​രോ​ള്‍ ഗാ​നം തു​ട​ങ്ങി​യ​വ​യാ​ണ് ആ​ലു​വ​യി​ല്‍ ന​ട​ക്കു​ക. ക​മ്പ​നി​പ്പ​ടി സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യും മു​ട്ടം സ്​​റ്റേ​ഷ​നി​ല്‍ ഉ​ച്ച​ക്ക്​ 2.30 മു​ത​ല്‍ 4.30 വ​രെ​യും ക​രോ​ക്കെ സോ​ങ്​ ഉ​ണ്ടാ​കും.

കു​സാ​റ്റ് സ്​​റ്റേ​ഷ​നി​ല്‍ വൈ​കീ​ട്ട് 5.30 മു​ത​ല്‍ 7.30 വ​രെ ഡാ​ന്‍സ്, ഗ്രൂ​പ് ഡാ​ന്‍സ്, മാ​ര്‍ഗം ക​ളി, ക​രോ​ള്‍ സോ​ങ്​ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കും. ഇ​ട​പ്പ​ള്ളി സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക്​ 2 വ​രെ ഗ്രൂ​പ് ഡാ​ന്‍സ്, ഫ്യൂ​ഷ​ന്‍ ഒ​പ്പ​ന, സി​നി​മാ​റ്റി​ക് ഡാ​ന്‍സ് എ​ന്നി​വ അ​ര​ങ്ങേ​റും.

പാ​ലാ​രി​വ​ട്ടം സ്​​റ്റേ​ഷ​നി​ല്‍ ഫ്യൂ​ഷ​ന്‍ ഫാ​ഷ​ന്‍ ഷോ, ​സാ​ന്ത ഡാ​ന്‍സ്, ക​​രോ​ള്‍ സോ​ങ്​ തു​ട​ങ്ങി​യ​വ വൈ​കീ​ട്ട് മൂ​ന്ന് മു​ത​ല്‍ ആ​റ് വ​രെ​യു​ണ്ടാ​കും. ക​ലൂ​ര്‍, എം.​ജി റോ​ഡ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സോ​ങ്, ഗ്രൂ​പ് സോ​ങ്​ എ​ന്നി​വ അ​ര​ങ്ങേ​റും.

എ​ളം​കു​ളം സ്​​റ്റേ​ഷ​നി​ല്‍ ക​രോ​ള്‍ സോ​ങ്, സി​നി​മാ​റ്റി​ക് സോ​ങ്, ഡി​വോ​ഷ​ന​ല്‍ സോ​ങ്​ എ​ന്നി​വ​യും തൈ​ക്കൂ​ട​ത്ത് വൈ​കീ​ട്ട് 5.30 മു​ത​ല്‍ 7.30വ​രെ ക​വി​താ​ലാ​പ​നം, നാ​ട​ന്‍ പാ​ട്ട്, ഗ്രൂ​പ് ഡാ​ന്‍സ്, മാ​ര്‍ഗം ക​ളി മു​ത​ലാ​യ​വ​യും ഉ​ണ്ടാ​കും.

31ന്​ ​ക​ള​മ​ശ്ശേ​രി സ്​​റ്റേ​ഷ​നി​ല്‍ ടാ​ബ്ലോ​യി​ഡ്, പ്ര​സം​ഗം, ഡാ​ന്‍സ്, ക​രോ​ക്കെ സോ​ങ്​ തു​ട​ങ്ങി​യ​വ വൈ​കീ​ട്ട് 5.30 നും ​പ​ത്ത​ടി​പ്പാ​ല​ത്ത് ഗ്രൂ​പ് ഡാ​ന്‍സ്, ക​രോ​ള്‍ സോ​ങ്​ എ​ന്നി​വ വൈ​കീ​ട്ട് ആ​റ് മു​ത​ല്‍ 8 വ​രെ​യും പേ​ട്ട​യി​ല്‍ കി​ച്ച​ന്‍ മ്യൂ​സി​ക്, പാ​ര​ഡി സോ​ങ്, കോ​മ​ഡി സ്‌​കി​റ്റ്, സി​നി​മാ​റ്റി​ക് ഡാ​ന്‍സ് തു​ട​ങ്ങി​യ​വ രാ​വി​ലെ 10 മ​ണി​മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യും ഉ​ണ്ടാ​കും.

പു​ളി​ഞ്ചു​വ​ട് സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യും അ​മ്പാ​ട്ടു​കാ​വി​ല്‍ ഉ​ച്ച​ക്ക്​ 1 മു​ത​ല്‍ മൂ​ന്ന് വ​രെ​യും ച​ങ്ങ​മ്പു​ഴ പാ​ര്‍ക്കി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യും ക​രോ​ള്‍ സോ​ങ്, സോ​ളോ ഡാ​ന്‍സ് തു​ട​ങ്ങി​യ​വ​യും ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്​​റ്റേ​ഡി​യം സ്​​റ്റേ​ഷ​നി​ല്‍ ഉ​ച്ച​ക്ക്​ 1.30 മു​ത​ല്‍ 3.30 വ​രെ​യും, മാ​ര്‍ഗം ക​ളി, ക​രോ​ള്‍ സോ​ങ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. മാ​ഹാ​രാ​ജാ​സ് സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യും വൈ​റ്റി​ല​യി​ല്‍ വൈ​കീ​ട്ട് 5.30 മു​ത​ല്‍ 7.30 വ​രെ​യും നാ​ട​ന്‍ പാ​ട്ടും ഡാ​ന്‍സും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi MetroNew Year Eve
News Summary - new year programmes by kochi metro
Next Story