മഴക്കാർ കണ്ടാൽ ഇരുട്ടിലാകും, മഹാരാജാസിന് മഹാനാണക്കേട്

കൊച്ചി: രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ പഠിച്ചിറങ്ങിയ മഹാരാജാസ് കോളജ് ഇന്ന് 'ഇരുട്ടിലാണ്'. പരീക്ഷയെഴുതാൻ വിദ്യാർഥികൾക്ക് പേനയും ഹാൾടിക്കറ്റും മാത്രം പോരാ, മെഴുകുതിരിയും മൊബൈൽ ലൈറ്റുകളുമായി വരേണ്ടിവരും.

ഒരുമാസത്തിനിടയിൽ രണ്ടാം തവണയാണ് പരീക്ഷക്കിടയിൽ ഇരുട്ടിനെ മറികടക്കാൻ വിദ്യാർഥികൾക്ക് വെട്ടം തെളിക്കേണ്ടി വന്നത്. കഴിഞ്ഞ ഏപ്രിൽ 11ന് പവർകട്ട് ഉണ്ടായതിനെത്തുടർന്ന് മഹാരാജാസിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾ മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ പരീക്ഷയെഴുതിയിരുന്നു.

ഇത് വിവാദമായതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. തുടർന്ന് വ്യാഴാഴ്ച വീണ്ടും പരീക്ഷ നടത്തിയത് ഇരുട്ടിലാണ്. തുടർന്ന് വിദ്യാർഥികൾ മെഴുകുതിരി വെട്ടത്തിലാണ് എഴുതിയത്. വെളിച്ചക്കുറവ് മൂലം വീണ്ടും മാറ്റിവെച്ച പരീക്ഷ വീണ്ടും ഇരുട്ടിലായതിൽ വിദ്യാർഥികൾ പ്രതിഷേധത്തിലാണ്.

മഴ പെയ്തുതുടങ്ങിയതോടെ പരീക്ഷ ആരംഭിച്ച് 15 മിനിറ്റിനുള്ളിൽ വൈദ്യുതി നിലച്ചു. ഇതോടെ പരീക്ഷ ഹാളുകളെല്ലാം ഇരുട്ടിലായി. തുടർന്ന് പരീക്ഷയെഴുതാനാകാതെ വിദ്യാർഥികൾ വെറുതെ ഇരിക്കേണ്ടിവന്നു. തുടർന്ന് അധികൃതർ മെഴുകുതിരി കത്തിച്ചുവെച്ച് നൽകിയ വെട്ടത്തിൽ ഏഴുതിയത്. എന്നാൽ, വൈദ്യുതി നിലച്ചതിനെത്തുടർന്ന് നഷ്ടപ്പെട്ട സമയം വിദ്യാർഥികൾക്ക് അധികമായി നൽകാൻ അധികൃതർ തയാറായില്ലെന്നും പരാതിയുണ്ട്. അരക്കോടിയോളം രൂപ ചെലവഴിച്ച് ഹൈ ടെൻഷൻ ലൈൻ കാമ്പസിൽ വലിച്ചിട്ടും മഴക്കാറ് കണ്ടാൽ കാമ്പസ് ഇരുട്ടിലാകുന്നതിൽ വിദ്യാർഥികളും അധ്യാപകരും പ്രതിഷേധത്തിലാണ്. 

Tags:    
News Summary - Power supply to Maharaja's College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.