കുറയാതെ അപകടങ്ങൾ; 2021 മു​ത​ൽ 2024 ആ​ഗ​സ്റ്റ് വ​രെ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ൽ മാ​ത്രം 587 ജീ​വ​ൻ ന​ഷ്ട​മാ​യി

കൊ​ച്ചി: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​ള​ർ​കോ​ട് ആ​റ് ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞ അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ലാ​ണ് കേ​ര​ളം. ഓ​രോ ദി​വ​സ​വും പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് ന​മ്മു​ടെ നാ​ട്ടി​ലെ നി​ര​ത്തു​ക​ൾ സാ​ക്ഷ്യം​വ​ഹി​ക്കു​ന്നു. തി​ര​ക്കേ​റി​യ​തും അ​ല്ലാ​ത്ത​തു​മാ​യ പാ​ത​ക​ളി​ൽ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും സ​മീ​പ​കാ​ല​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ൾ നോ​വാ​യി ബാ​ക്കി​യാ​കു​ന്നു.

2021 മു​ത​ൽ 2024 ആ​ഗ​സ്റ്റ് വ​രെ കൊ​ച്ചി സി​റ്റി പ​രി​ധി​യി​ലു​ണ്ടാ​യ 9009 അ​പ​ക​ട​ങ്ങ​ളി​ൽ 587 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്ന് പൊ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2019 മു​ത​ൽ 2024 സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ എ​റ​ണാ​കു​ളം റൂ​റ​ൽ പ​രി​ധി​യി​ലു​ണ്ടാ​യ 21,212 അ​പ​ക​ട​ങ്ങ​ളി​ൽ 1638 ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്.

അ​പ​ക​ട​ങ്ങ​ൾ നി​ര​വ​ധി

സ​മീ​പ ആ​ഴ്ച​ക​ളി​ൽ നി​ര​വ​ധി റോ​ഡ​പ​ക​ട​ങ്ങ​ൾ ജി​ല്ല​യി​ലു​ണ്ടാ​യി. തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു. കാ​ഞ്ഞി​ര​മ​റ്റം പു​തി​യ പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ച​തും ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ്.

കു​രീ​ക്കാ​ട് ക​നാ​ൽ റോ​ഡി​ൽ ബൈ​ക്ക് ക​നാ​ലി​ൽ വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. പൂ​ത്തോ​ട്ട​യി​ൽ വെ​ച്ച് ബൈ​ക്കി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ ജീ​വ​നും ന​ഷ്ട​മാ​യി​രു​ന്നു. എം.​സി റോ​ഡി​ല്‍ മ​ണ്ണൂ​രി​ല്‍ കാ​റും നാ​ഷ​ണ​ല്‍ പെ​ര്‍മി​റ്റ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ര്‍ യാ​ത്ര​ക്കാ​രാ​യ അ​ഞ്ച് പേ​ര്‍ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. സി​വി​ൽ​ലൈ​ൻ റോ​ഡി​ൽ പാ​ല​ച്ചു​വ​ട് അ​മ്പാ​ടി​മൂ​ല​യി​ൽ മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്, എം.​സി റോ​ഡി​ൽ പേ​ഴ​യ്ക്കാ​പ്പി​ള്ളി എ​സ് വ​ള​വി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് നി​റു​ത്തി​യി​ട്ട കാ​റി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്, ച​ളി​ക്ക​വ​ട്ട​ത്ത് ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത് എ​ന്നി​ങ്ങ​നെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യ​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മു​ത​ൽ റോ​ഡ് ശോ​ച്യാ​വ​സ്ഥ വ​രെ കാ​ര​ണ​ങ്ങ​ൾ

വി​വി​ധ ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, അ​ശ്ര​ദ്ധ, റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ എ​ന്നി​വ​യൊ​ക്കെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​മി​ത വേ​ഗ​ം, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ൽ, ഉ​റ​ക്ക​മി​ള​ച്ചു​ള്ള ഡ്രൈ​വി​ങ് എ​ന്നി​വ​യി​ലൂ​ടെ​യൊ​ക്കെ​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ ത​ക​രാ​റു​ക​ളും പ​ല​പ്പോ​ഴും കാ​ര​ണ​മാ​കു​ന്നു. ഏ​റ്റ​വു​മ​ധി​കം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്.

നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചും അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യും മാ​ത്ര​മാ​യി​രി​ക്ക​ണം ഡ്രൈ​വി​ങ്. തെ​രു​വ് നാ​യ്ക്ക​ള​ട​ക്കം വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. സ്വ​ന്തം ജീ​വ​ൻ പോ​ലെ ത​ന്നെ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​നും വി​ല​പ്പെ​ട്ട​താ​ണെ​ന്ന ബോ​ധ്യം വാ​ഹ​ന​വു​മാ​യി നി​ര​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​യേ തീ​രൂ. ന​ഗ​ര​ത്തി​ലെ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗ​ത​യെ​ക്കു​റി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ഉ‍യ​ർ​ന്നി​രു​ന്നു. തി​ര​ക്കേ​റി​യ പാ​ത​യി​ലൂ​ടെ അ​ല​ക്ഷ്യ​മാ​യി പാ​യു​ന്ന ബ​സു​ക​ളി​ൽ ഭീ​തി​യി​ലാ​ണ് ആ​ളു​ക​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും കാ​റു​ക​ളി​ലും അ​മി​ത​വേ​ഗ​ത​യി​ൽ ന​ഗ​ര​ത്തി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന​വ​രും കു​റ​വ​ല്ല. 

Tags:    
News Summary - Road accidents sequel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.